തിരുവനന്തപുരം: നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് പാഞ്ഞുകയറിയെങ്കിലും അവിടെ ഉണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. നെടുമങ്ങാട്-വിതുര റോഡിലാണ് അപകടം.
കൈക്കുഞ്ഞടക്കം അഞ്ച് പേരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ നെടുമങ്ങാട് മണ്ണൂര്‍ക്കോണം പീപ്പിള്‍സ് ലൈബ്രറിക്ക് മുന്നിലായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ കടയിലേക്ക് പാഞ്ഞുകയറി. ഈ സമയം കടയ്ക്ക് സമീപം കൈക്കുഞ്ഞുമായി അമ്മയും മറ്റ് മൂന്ന് പേരും സംസാരിച്ചുനില്ക്കുന്നുണ്ടായിരുന്നു. ഇവര്‍ക്ക് തൊട്ടരികിലൂടെ പാഞ്ഞുവന്ന കാര്‍ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.














