കോട്ടയം: പാറേല്‍ മര്‍ത്ത്മറിയം വലിയപള്ളി ബസിലിക്കയായി ഉയര്‍ത്തി. ചങ്ങനാശേരി അതിരൂപതയുടെ മരിയന്‍ തീര്‍ഥാടനകേന്ദ്രമാണിത്.
പാറേല്പ്പള്ളിയെ ബസിലിക്കയായി പ്രഖ്യാപിച്ചുള്ള മാര്‍പാപ്പയുടെ പ്രതിനിധി കര്‍ദിനാള്‍ ആര്‍തര്‍ റോച്ചിന്റെ പത്രിക ആര്‍ച്ച്ബിഷപ് മാര്‍തോമസ് തറയില്‍ വായിച്ചു.ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിന്റെ ബലിപീഠം കൂദാശ ചെയ്ത് ആദ്യ ദിവ്യബലി അര്‍പ്പണത്തിന് മുഖ്യകാര്‍മികത്വം വഹിച്ചു. മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നല്കി.
മെത്രാന്മാരും വൈദികരും സന്യാസിനികളും അത്മായരും ഉള്‍പ്പെടെ വിശ്വാസമൂഹം ചടങ്ങില്‍ പങ്കെടുത്തു.വികാരി അപ്പസ്തോലിക്കയായിരുന്ന മാര്‍ മാത്യു മാക്കില്‍ 1906 ഡിസംബര്‍ ഏഴിന് ആദ്യത്തെ കപ്പോള കൂദാശ ചെയ്തതിന്റെ 120 -ാം വര്‍ഷത്തിലാണ് പുതുക്കിപ്പണിത മര്‍ത്ത്മറിയം വലിയ പള്ളിയുടെ കൂദാശയും ബസിലിക്ക പ്രഖ്യാപനവും നടന്നത്.


















