കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പില്‍ കമ്പനി ഉടമയും ഡയറക്ടറുമായ കെ ഡി പ്രതാപന് അനുവദിച്ചിരുന്ന ജാമ്യം എറണാകുളം പിഎംഎല്‍എ കോടതി റദ്ദാക്കി. തിങ്കളാഴ്ച കോടതിയില്‍ കീഴടങ്ങണമെന്നും നിര്‍ദേശം നല്കി.
പ്രതാപന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിലാണ് കോടതി നടപടി.നേരത്തെ 19 മാസം ജയിലില്‍ കഴിഞ്ഞ പ്രതാപന്, കേസില്‍ വിചാരണ ആരംഭിച്ചിട്ടില്ലെന്നതടക്കം സാഹചര്യങ്ങള്‍ പരിഗണിച്ച് നേരത്തേ കോടതി ജാമ്യം അനുവദിച്ചിരുന്നു.എന്നാല്‍ ജാമ്യം അനുവദിച്ച ഉത്തരവിനെതിരെ ഇഡി ഹൈക്കോടതിയെ സമീപിച്ചു.തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശാനുസരണം എറണാകുളം പിഎംഎല്‍എ കോടതി ജാമ്യ ഉത്തരവ് പുനഃപരിശോധിക്കുകയായിരുന്നു.
പിന്നാലെയാണ് പ്രതാപന്റെ ജാമ്യം റദ്ദാക്കാന്‍ കോടതി തീരുമാനിച്ചത്. 2024 ജൂലായിലാണ് ഹൈറിച്ച് കമ്പനി വഴി 3,141 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നെന്ന് വാര്‍ത്ത വന്നത്.പിന്നാലെ കമ്പനി ഉടമ കെ ഡി പ്രതാപനെ ഇഡി അറസ്റ്റ് ചെയ്തു.അന്വേഷണത്തില്‍ 1,651 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയെന്ന് വ്യക്തമാക്കി ഇഡി കോടതിയില്‍ ഒന്നാംഘട്ട കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.


















