Saturday, November 21, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Keralam

എംജിയില്‍ ഗവര്‍ണറുടെ ഇടപെടല്‍ സിന്‍ഡിക്കേറ്റിന്റെ പിടി അയയുന്നു; വിസി സ്വതന്ത്രനാകുന്നു

അനൂപ് ജി.byഅനൂപ് ജി.
Jan 8, 2020, 09:24 am IST
inKeralam
Add to Preferred Sources

കോട്ടയം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സന്ദര്‍ശനത്തോടെ എംജി സര്‍വകലാശാലയുടെ ഭരണത്തില്‍ ഇടത് സിന്‍ഡിക്കേറ്റിനുണ്ടായിരുന്ന അമിത സ്വാധീനം നഷ്ടപ്പെടുന്നു. സിന്‍ഡിക്കേറ്റിന്റെ നിയന്ത്രണത്തില്‍ നിന്ന് സര്‍വകലാശാലാ ഭരണം വൈസ് ചാന്‍സലറുടെ കൈയിലെത്തുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. പരീക്ഷാ

ബോര്‍ഡ് ചെയര്‍മാനെ സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടി അടക്കം മുമ്പെടുത്ത വിവാദമായ പല തീരുമാനങ്ങളും പുനപ്പരിശോധിച്ചേക്കുമെന്നാണ് സൂചന. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ രണ്ട് ജീവനക്കാരുടെ നടപടി പിന്‍വലിക്കുന്നതും പരിഗണനയിലാണ്. സര്‍വകലാശാല ഭരണത്തില്‍ സ്വതന്ത്രമായും നീതിയുക്തമായും തീരുമാനങ്ങളെടുക്കാന്‍ വൈസ് ചാന്‍സലര്‍ക്ക് ഇനി കഴിയുമെന്നാണ് അക്കാദമിക് സമൂഹം പറയുന്നത്. 

മാര്‍ക്ക് ദാനത്തിലൂടെ നേട്ടമുണ്ടാക്കിയ വിദ്യാര്‍ഥികളുടെ എണ്ണമെടുത്തപ്പോഴുണ്ടായ പിഴവിന്റെ പേരിലാണ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്. ഇത് വൈസ് ചാന്‍സലറെ നേരിട്ട് ബോധ്യപ്പെടുത്തിയതോടെയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ വഴിയൊരുങ്ങിയത്. ക്ലറിക്കല്‍ പിഴവിന്റെ പേരിലുള്ള സസ്‌പെന്‍ഷന്‍ മാര്‍ക്ക് ദാനത്തില്‍ നിന്ന് കൈകഴുകാനുള്ള സിന്‍ഡിക്കേറ്റിന്റെ അടവായാണ് വിലയിരുത്തിയത്. പരീക്ഷാ ബോര്‍ഡ് ചെയര്‍മാനെ നീക്കം ചെയ്തപ്പോള്‍ കാരണം കാണിക്കല്‍ നോട്ടീസ് കൊടുക്കുകയോ വിശദീകരണം തേടുകയോ ചെയ്തില്ല. ആറ് സ്വാശ്രയ കോളേജുകളില്‍ എംകോം വൈവ നടത്താന്‍ തന്നെയും താന്‍ നിര്‍ദേശിച്ചയാളെയും  നിയോഗിക്കണമെന്ന സിപിഎം അധ്യാപക സംഘടനാ നേതാവിന്റെ ആവശ്യം പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ തള്ളിയതോടെയാണ് സിന്‍ഡിക്കേറ്റിന്റെ കണ്ണിലെ കരടായത്. 

അതേസമയം ഫലം പ്രസിദ്ധീകരിച്ച പരീക്ഷയ്‌ക്ക് വീണ്ടും മോഡറേഷന്‍ നല്‍കാന്‍ തീരുമാനമെടുത്ത സിന്‍ഡിക്കേറ്റ് നടപടി എല്ലാ സര്‍വകലാശാലാ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്തിയായിരുന്നു. ഈ നടപടിയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ തള്ളിപ്പറഞ്ഞതും ഈ തെറ്റ് ഇനി ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയതും. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും മാര്‍ക്ക് ദാനത്തെ തള്ളിയിരുന്നു.

സര്‍വകലാശാലയുടെ ഭരണത്തില്‍ ആര് സമ്മര്‍ദ്ദം ചെലുത്തിയാലും നിയമവും ചട്ടവും ലംഘിക്കരുതെന്ന ഗവര്‍ണറുടെ മുന്നറിയിപ്പ് ഇടത് സിന്‍ഡിക്കേറ്റിന് കനത്ത പ്രഹരമായിരുന്നു. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സര്‍വകലാശാലകളുടെ ഭരണത്തില്‍  ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകടത്തുന്നതും അവസാനിക്കുമെന്നാണ് അക്കാദമിക് രംഗത്തെ വിദഗ്ധര്‍ പറയുന്നത്. സര്‍വകലാശാലകള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഗവര്‍ണറുടെ സന്ദര്‍ശനത്തോടെ പൊതുസമൂഹത്തിന് ബോധ്യപ്പെട്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. വൈസ് ചാന്‍സലര്‍മാര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരാകരുതെന്ന സന്ദേശവും ഗവര്‍ണറുടെ സന്ദര്‍ശനത്തിലൂടെ നല്‍കി. ഗവര്‍ണറുടെ സന്ദര്‍ശനത്തെയും അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനങ്ങളെക്കുറിച്ചും സിന്‍ഡിക്കേറ്റിലെ ഒരംഗവും പ്രതികരിച്ചിട്ടില്ല. 

എംകോം പരീക്ഷയുടെ ഉത്തരക്കടലാസ് സിന്‍ഡിക്കേറ്റംഗം തന്നെ ചോദിച്ച് വാങ്ങിയ സംഭവത്തില്‍ നടപടിക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മൂല്യനിര്‍ണയത്തിന്റെ രഹസ്യസ്വഭാവത്തെ ബാധിച്ച ഈ സംഭവത്തില്‍ സിന്‍ഡിക്കേറ്റംഗത്തില്‍ നിന്ന് വിശദീകരണം പോലും ഇതുവരെ ചോദിച്ചിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആദ്യ വിദേശ ഉഭയകക്ഷി സന്ദർശനത്തിന് ബലേന്ദ്ര ഷാ ഞായറാഴ്ച ദൽഹിയിലേക്ക് : നേപ്പാളിന് വൻ സാമ്പത്തിക പാക്കേജിന് സാധ്യത

Keralam

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കോടികളുടെ എംഡിഎംഎ എത്തിക്കുന്ന നൈജീരിയന്‍ പൗരനെയും ഭാര്യയെയും മുംബയില്‍ നിന്ന് കേരള പൊലിസ് പിടികൂടി

India

‘1962-ലെ അപമാനത്തിന് മാപ്പ് പറയണം’; കോംപ്രമൈസ്ഡ് പ്രധാനമന്ത്രി പരാമർശത്തിൽ രാഹുൽ ഗാന്ധിയോട് നാല് ചോദ്യങ്ങളുമായി കിരൺ റിജിജു

Keralam

നിലയ്‌ക്കലില്‍ ജിയോടാഗ് വഴി ഡിജിറ്റല്‍ സ്‌പോട്ട് ബുക്കിംഗ് നടപ്പിലാക്കണം: കുമ്മനം രാജശേഖരന്‍

Keralam

തിരുവനന്തപുരത്തെ അഭിറാം കൊലക്കേസ്: ഒന്നാം പ്രതി 17കാരന്റെ ജാമ്യാപേക്ഷ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തള്ളി

പുതിയ വാര്‍ത്തകള്‍

ശബരിമല തീർഥാടകർക്ക് വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാൻ അനുമതി ; ഭക്തർക്ക് യാതൊരു തടസങ്ങളുണ്ടാകരുതെന്നും നിർദേശം നൽകി വ്യോമയാന മന്ത്രി

പാറേല്‍ മര്‍ത്ത്മറിയം വലിയപള്ളി ബസിലിക്കയായി ഉയര്‍ത്തി

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ കമ്പനി ഉടമയും ഡയറക്ടറുമായ കെ ഡി പ്രതാപന് അനുവദിച്ചിരുന്ന ജാമ്യം എറണാകുളം പിഎംഎല്‍എ കോടതി റദ്ദാക്കി

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം മറ്റൊരു സുപ്രധാന നേട്ടത്തിലേക്ക്

ആകാശത്തോളം സ്വപ്നം കാണാൻ യുവതലമുറയ്‌ക്ക് പ്രചോദനമായി’എ.പി.ജെ. അബ്ദുൾ കലാം, വിക്രം സാരാഭായ്, കല്പന ചൗള എന്നിവർക്ക് സമർപ്പിച്ച് ദുൽഖർ സൽമാൻ ചിത്രം

മഹാത്മാഗാന്ധി സര്‍വകലാശാല വി സിക്കെതിരെ സിന്‍ഡിക്കേറ്റിന്റെ പരാതി ഗവര്‍ണര്‍ക്ക്

ആരോപണവിധേയനായ ഐപിഎസ് ഉദ്യോഗസ്ഥനെ പൊലീസ് ആസ്ഥാനത്തെ പ്രധാന ചുമതലയില്‍ നിന്ന് നീക്കി

ശത്രു ടാങ്കുകളെ നശിപ്പിക്കാൻ ബഗീര ; പൊഖ്‌റാനിൽ അദാനി ഡിഫൻസിന്റെ ആന്റി ടാങ്ക് മിസൈൽ പരീക്ഷണം വിജയകരം

മെര്‍ക്കുറി അടങ്ങിയ ഫേസ് ക്രീം :എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കണമെന്ന ആവശ്യം പരിശോധിക്കും, കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

വൈദ്യുത മന്ത്രിയുടെ പരിപാടിക്കിടെ വൈദ്യുതി മുടങ്ങി: സെക്ഷന്‍ സബ് എഞ്ചിനീയര്‍ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.