കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ഡി മാവൂദിനെതിരെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പരാതി നല്കി.ചാന്‍സലര്‍ ഗവര്‍ണര്‍ ഓംപ്രകാശ് മാഥൂരിനാണ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പരാതി നല്‍കിയത്.
കഴിഞ്ഞദിവസം പരീക്ഷ ഭവനില്‍ വൈസ് ചാന്‍സലര്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു.ഇതിനിടെ മാര്‍ക്ക് ലിസ്റ്റുകളുടെ കൗണ്ടര്‍ഫോയിലുകള്‍ എടുത്തു കൊണ്ടുപോയെന്നാണ് പരാതി.
സാധാരണഗതിയില്‍ കൗണ്ടര്‍ ഫോയിലിന്റെ കോപ്പികളാണ് എടുക്കാറുള്ളത്.എന്നാല്‍ വി സി ഒറിജിനല്‍ കൊണ്ടുപോയെന്നാണ് ആരോപണം.സര്‍വകലാശാല ആക്റ്റിനും പരീക്ഷ മാനുവലിനും വിരുദ്ധമാണ് നടപടിയെന്നും അന്വേഷണം വേണമെന്നുമാണ് ആവശ്യം.
വിസിക്കെതിരെ നേരത്തെയും സിന്‍ഡിക്കേറ്റ് നിലപാട് സ്വീകരിച്ചിരുന്നു.


















