ന്യൂദല്ഹി: ഒരു വര്ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില് വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ നീണ്ട പോരാട്ടം തുടരുമെന്ന പ്രസ്താവന നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ജാമ്യവ്യവസ്ഥ ലംഘിട്ടതിന് ഉടനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന ആവശ്യം ഉയരുന്നു. ഞങ്ങൾ ഭയപ്പെടുകയോ പിന്മാറുകയോ ചെയ്യില്ലെന്നും സൂദീര്ഘമായ പോരാട്ടം തുടരുമെന്നും അഭിജിത് ദീപ്കെ പറയുമ്പോള് അതിനര്ത്ഥം അദ്ദേഹം തെരുവുകളെ വീണ്ടും കലാപഭൂമിയാക്കാന് ഉദ്ദേശിക്കുന്നു എന്ന് തന്നെയാണ്. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തില് തന്നെ അഭിജിത് ദീപ്കെയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നുണ്ട്.
അടുത്ത ഒരു വര്ഷത്തേക്ക് സമാധാനം പാലിക്കണമെന്നും അക്രമപ്രവര്ത്തനങ്ങളില് ഏര്പ്പെടരുതെന്നുമുള്ള വ്യവസ്ഥയിലാണ് 50000 രൂപയുടെ ജാമ്യബോണ്ട് പ്രകാരം അഭിജിത് ദീപ്കെയെ ശനിയാഴ്ച കോടതി വിട്ടയച്ചത്. എന്നിട്ടും മോചനം നേടി ഏതാനും മണിക്കൂറുകള് കഴിഞ്ഞയുടന് വീണ്ടും കലാപാഹ്വാനം നടത്തുകയാണ് അഭിജിത് ദീപ്കെ. ഇത് കോടതിയലക്ഷ്യമാണെന്ന് പ്രമുഖ അഭിഭാഷകര് അഭിപ്രായപ്പെടുന്നു.
സെപ്തംബര് 24നാണ് അടുത്ത 48 മണിക്കൂറിനുള്ളില് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് രാജിവെയ്ക്കണമെന്ന് അഭിജിത് ദീപ്കെ ആവശ്യപ്പെട്ടത്. ഇപ്പോള് 24 ദിവസം കഴിഞ്ഞിട്ടും ഗ്യാനേഷ് കുമാറിന്റെ രാജിസംഭവിച്ചിട്ടില്ല. ഇത് സിജെപിയുടെ മുഖം നഷ്ടപ്പെടുത്തുന്നുവെന്നതിനാലാണ് ഇത്തരം ആക്രമണോത്സുക പ്രസ്താവനകള് അഭിജിത് ദീപ്കെ തുടരുന്നതെന്ന് കരുതപ്പെടുന്നു.
ഞങ്ങൾ ഭയപ്പെടുകയോ പിന്മാറുകയോ ചെയ്യില്ലെന്നും ഇതൊരു നീണ്ട പോരാട്ടമാണെന്നും അതിനായി ഞങ്ങൾ പൂർണ്ണ സജ്ജരുമാണെന്നുമുള്ള അഭിജിത് ദീപ്കെ ഞായറാഴ്ച നടത്തിയ പ്രസ്താവനയെക്കുറിച്ച് ആശങ്ക. നീറ്റ് പരീക്ഷയിലെ ക്രമക്കേടിന്റെ പേരില് സമരത്തിന് എത്തിയവര് ഇപ്പോള് തെരുവുകള് കത്തിക്കാന് ഒരുങ്ങുകയാണെന്ന് വന്നതോടെ ഇവരുടെ യഥാര്ത്ഥലക്ഷ്യം വ്യക്തമായെന്നാണ് സോഷ്യല് മീഡിയയില് വരുന്ന പ്രതികരണങ്ങള്.
13 കോടി പേരെ വോട്ടര്പട്ടികയില് നിന്നും ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന കൃത്യമായ വിശദീകരണം തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിക്കഴിഞ്ഞു. മരിച്ചവര്, സ്ഥലം മാറിപ്പോയവര് തുടങ്ങിയവരെയാണ് മാറ്റിയത്. എത്രയോ വര്ഷങ്ങള്ക്ക് ശേഷം വോട്ടര്പ്പട്ടിക പുതുക്കാന് നടത്തിയ പരിശോധനയില് ഇത്രയും പേര് ഒഴിവാക്കപ്പെടുന്നത് സ്വാഭാവികമാണ്. എന്നിട്ടും ഇതൊരു വലിയ പ്രശ്നമാക്കി തെരുവുകള് കലാപഭൂമിയാക്കുക എന്നത് തന്നെയാണ് സിജെപിയുടെ ലക്ഷ്യമെന്നത് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു.
“സൗരവും അശുവും(അശുതോഷ് റാങ്ക) എത്തിക്കഴിഞ്ഞാൽ, ഞങ്ങൾ ഒത്തുചേർന്ന് തന്ത്രങ്ങൾ പുനഃപരിശോധിക്കുകയും മുന്നോട്ടുള്ള വഴികൾ തീരുമാനിക്കുകയും ചെയ്യും. നിയമവിരുദ്ധമായ അറസ്റ്റുകളും തടങ്കലുകളും ഉൾപ്പെടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്ന സംഭവങ്ങൾ പരിശോധിച്ചാൽ, ഞങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വ്യക്തമാണ്. എന്നാൽ, അവർ രണ്ടുപേരും ഇന്ന് മോചിതരാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വൃന്ദാ മാഡത്തെ കാണാൻ ഞാൻ പോവുകയാണ്,” എന്ന് സി.ജെ.പി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ പറഞ്ഞു. ശനിയാഴ്ച ജയില്മോചിതനായ അഭിജിത് ദീപ്കെ ഞായറാഴ്ച മാധ്യമങ്ങളെ കണ്ടപ്പോഴാണ് തന്റെ ഭാവി കലാപപരിപാടികള് വിശദീകരിച്ചത്.
















