വടകര: ബിരുദ വിദ്യാര്ഥിനിയെ വെട്ടിക്കൊല്ലാന് ശ്രമിച്ച കേസില് പ്രതിക്ക് എട്ട് വര്ഷം കഠിന തടവും എഴുപതിനായിരം രൂപ പിഴയും ശിക്ഷ. കക്കട്ടില് മൊകേരി മുറുവശ്ശേരി എച്ചി തറേമ്മല് റഫ്നാസിനെയാണ് (26) വടകര അസിസ്റ്റന്റ് സെഷന്സ് കോടതി ശിക്ഷിച്ചത്.
കോളജില് നിന്നു വീട്ടിലേക്ക് പോകുകയായിരുന്ന 18കാരിയെ നാദാപുരം പേരോട് മരമില്ലിന് സമീപംവച്ച് പ്രതി കൊടുവാളിന് വെട്ടിക്കൊലപ്പെടുത്താന് ശ്രമിക്കുകയായിരുന്നു. 2022 ജൂണ് ഒന്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
നാദാപുരം ഇന്സ്പെക്ടറായിരുന്ന ഫായിസ് അലി അന്വേഷണം നടത്തി കുറ്റപത്രം സമര്പ്പിച്ച കേസില് പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര് കെ.കെ.ഷീജ ഹാജരായി.
















