തിരുവനന്തപുരം: കന്റോണ്മെന്റ് ഹൗസിന് പിന്നിലെ ഷെഡില് തീപ്പിടിത്തം. തീ നിയന്ത്രണവിധേയമെന്ന് അധികൃതര് പറഞ്ഞു.
ആദ്യം മൂന്ന് യൂണിറ്റ് അഗ്നി രക്ഷാ സേന എത്തി. പിന്നാലെ കൂടുതല് യൂണിറ്റുകള് എത്തി. ഷെഡിന്റെ മേല്ക്കൂരയിലാണ് തീപ്പിടിച്ചത് എന്നാണ് അറിയുന്നത്.
സമീപം മന്ത്രി ടി സിദ്ദിഖിന്റേതടക്കം മന്ത്രിമന്തിരങ്ങളുമുണ്ട്. എന്നാല് നിലവില് ഇവിടൊന്നും ആരും താമസമില്ല. കന്റോണ്മെന്റ് ഹൗസും അറ്റകുറ്റപ്പണികള്ക്കായി അടച്ചിട്ടിരിക്കുകയാണ്.















