തിരുവനന്തപുരം: മാസപ്പടി-കള്ളപ്പണക്കേസിൽ ഒക്ടോബർ 23 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പിണറായി വിജയന് സമൻസ് നേരിട്ട് കൊടുക്കാൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ തലസ്ഥാനത്തെ വീട്ടിൽ എത്തി. എന്നാൽ പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വീട്ടിന്റെ ഭിത്തിയിൽ നോട്ടീസ് പതിച്ച് ഇഡി ഉദ്യോഗസ്ഥർ മടങ്ങി. പിണറായിയും കുടുംബവും കണ്ണൂരിലാണെന്നാണ് അറിയുന്നത്.
മകൾ വീണാ വിജയന്റെ കരിമണൽ ഖനന കമ്പനിയായ സിഎംആർഎൽ ൽ നിന്നുകൈപ്പറ്റിയ മാസപ്പടിയുടെ കേസിലാണ് നടപടി. കേസിൽ പ്രതിയായ പിണറായി വിജയൻ ഒക്ടോബർ 23 ന് കൊച്ചി ഇ ഡി ആസ്ഥാനത്ത് ഹാജരാകാനാണ് സമൻസ്. സമൻസ് ഇ മെയിലിലും തപാലിലും അയച്ചിരുന്നു. എന്നാൽ പ്രതികരണം ഇല്ലാത്ത സാഹചര്യത്തിലാണ് ഈ നടപടി.
ഇന്ന് കാലത്ത് മൂന്നുതവണ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ ആരും വീട്ടിലില്ലാഞ്ഞതിനാലാണ് സ്വാഭാവിക നടപടി ക്രമമായി നോട്ടീസ് വീട്ടിന്റെ ചുമരിൽ പതിച്ചത്.
എന്നാൽ, ഇ ഡി വീട്ടിലെത്തിയ വിവരം അറിഞ്ഞ് ബേക്കർ ജംഗ്ഷനിലെ പിണറായിയുടെ വാടകവീട്ടിലെത്തിയ മുൻ മന്ത്രിയും സിപിഎം നേതാവ് വി. ശിവൻകുട്ടി ഇഡിയുടെ നടപടി െവിമർശിച്ചു. പിണറായി ഈ വിജയത്തിൽ സുപ്രീം കോടതിയെ സമീപിച്ചിരിക്കെ ഈ നടപടി ശരിയായില്ല എന്ന് ശിവൻകുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
















