തിരുവനന്തപുരം : മലപ്പുറത്ത് ഹിന്ദുക്കളെയും അവിടുള്ളവരെ മറ്റിടങ്ങളിലും നിർത്തി ജയിപ്പിച്ചാൽ കേരളത്തിലെ എല്ലാ പ്രശ്നവും തീരുമെന്ന് ചലച്ചിത്ര നടി മല്ലിക സുകുമാരൻ.യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.
‘ മലപ്പുറത്തൊക്കെ ഹിന്ദുക്കളെ നിര്ത്തണം. സത്യം. അങ്ങനെ നിര്ത്തി നോക്കട്ടെ, എന്നിട്ട് ജയിപ്പിക്കണം അവരെ.അതേപേലെ തന്നെ അവിടുന്ന് വരുന്ന സഹോദരങ്ങളെ അതല്ലാത്ത സ്ഥലത്ത് നിർത്തി ഒരു ഒറ്റ ഇലക്ഷന് അങ്ങനെ ഒന്ന് നിര്ത്തി ജയിപ്പിക്കണം. കേരളത്തിലെ എല്ലാ പ്രശ്നവും അവിടെ തീരും.
ജുംഅക്ക് പോകുമ്പോൾ അവിടെയിരിക്കുന്ന ഉസ്താദുമാരായാലും, പള്ളിയിൽ കുർബാനയ്ക്ക് പോകുമ്പോൾ അവിടെയുള്ള തിരുമേനിമാരായാലും, അമ്പലത്തിൽ പോകുന്ന പൂജാരിമാരായാലും… കുറെയൊക്കെ ഉപദേശിക്കണം. ഞാൻ ഹിന്ദു ആയതുകൊണ്ട് പറയുകയല്ല, അമ്പലത്തിൽ ഒന്നും ഞങ്ങൾക്ക് പ്രസാദം തരുമ്പോൾ ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് ഒരു പോറ്റിയും പറഞ്ഞ് എന്റെ ജീവിതത്തിൽ ഞാൻ കേട്ടിട്ടില്ല.
അതേസമയം, ഒരു പള്ളിയിൽ നമ്മൾ കുർബാന കൂടാൻ ചെല്ലുമ്പോൾ ‘നമ്മുടെ ഇടവകയിലുള്ള ഒരാളാ, നിങ്ങളൊക്കെ ഒന്ന് സഹകരിക്കണം’ എന്ന് പറയുന്നതിൽ ഒരു തെറ്റുമില്ല എന്നാണ് ഞാൻ പറഞ്ഞത്. പക്ഷേ, അത് അവിടെ നിർത്തണം. അല്ലാതെ ‘ഞങ്ങൾ കമ്മ്യൂണിറ്റിയെ തഴഞ്ഞു, ഞങ്ങളെ അങ്ങനെ ചെയ്തു’ എന്നൊക്കെ പറഞ്ഞ് ആരും എരി കേറ്റരുത്.”
“ഇത് തന്നെയാണ് മലപ്പുറത്ത് സംഭവിക്കുന്നത്. ചിലർ ഒരു മൈക്ക് എടുത്തു വെച്ച് പറയുന്നത് കേട്ടു കഴിഞ്ഞാൽ നമുക്ക് തന്നെ കഷ്ടം തോന്നും. അവിടെ ഇന്ത്യ ഇങ്ങനെയാവും, കാശ്മീർ ഇങ്ങോട്ട് കൊണ്ടുവാ, കന്യാകുമാരി എടുത്ത് കാശ്മീരാക്കിവെച്ച് കന്യാകുമാരി അപ്പുറത്തോട്ട് ഇടുക എന്നൊക്കെ പറയുന്നതുപോലെ ഇങ്ങനെയൊക്കെ പറയാൻ തുടങ്ങിയാൽ എന്ത് ചെയ്യും? ഇതൊക്കെ വിവരമുള്ളവർക്ക് അറിയാം വിഡ്ഢിത്തങ്ങളാണ് പറയുന്നതെന്ന്.“ എന്നാണ് മല്ലിക സുകുമാരൻ പറയുന്നത് .
















