കോഴിക്കോട് : പന്തീരാങ്കാവ് ടോള് പ്ലാസയില് പണം തട്ടിയ സംഭവത്തില് ഒരാളെ പിടികൂടി.മധ്യപ്രദേശ് സ്വദേശി നവീന് സിംഗ് ബധോരിയ ആണ് അറസ്റ്റിലായത്.
ടോള് പ്ലാസയില് ക്യുആര് കോഡ് വഴിയാണ് യാത്രക്കാരില് നിന്ന് പണം തട്ടിയത്. സംഭവത്തില് ആറുപേര്ക്കെതിരെ കേസെടുത്തിരുന്നു.
ഒരുമാസത്തിനിടെ സംഘം ഏഴ് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.
















