ന്യൂദല്ഹി: ദല്ഹിയില് നടന്ന പ്രതിഷേധങ്ങളില് വനിതാ മാധ്യമപ്രവര്ത്തകര്ക്കെതിരെ ലൈംഗികാതിക്രമങ്ങളുണ്ടായെന്ന പരാതികള് പരിശോധിക്കാന് കമ്മിറ്റി രൂപീകരിക്കണമെന്ന നെറ്റ്വര്ക്ക് ഓഫ് വിമന് ഇന് മീഡിയയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു.
കമ്മിറ്റിയില് ഒരു മുന് വനിതാ ജഡ്ജി, ഒരു മുന് വനിതാ ഐപിഎസ് ഉദ്യോഗസ്ഥ, ഒരു മുന് വനിതാ സാമൂഹിക പ്രവര്ത്തക എന്നിവരെ ഉള്പ്പെടുത്താമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് സമ്മതിച്ചു. സംഘര്ഷ സ്ഥലത്ത് നേരിട്ട അനുഭവങ്ങളെക്കുറിച്ചുള്ള സത്യവാങ്മൂലം സമര്പ്പിക്കാന് തയ്യാറുള്ള വനിതാ മാധ്യമപ്രവര്ത്തകരുടെ പേരുകള് മുദ്രവച്ച കവറില് സമര്പ്പിക്കാമെന്ന അഭിഭാഷക ഇന്ദിരാ ജെയ്സിംഗിന്റെ നിര്ദേശവും കോടതി അംഗീകരിച്ചു.
പ്രതിഷേധങ്ങള് റിപ്പോര്ട്ട് ചെയ്യുന്ന മാധ്യമപ്രവര്ത്തകര്ക്ക് ആക്രമണം, ഭീഷണി, അനിയന്ത്രിതമായ തടങ്കല് എന്നിവയില് നിന്നുള്ള സംരക്ഷണം ആവശ്യപ്പെട്ടാണ് നെറ്റ്വര്ക്ക് ഓഫ് വിമന് ഇന് മീഡിയ സുപ്രീം കോടതിയെ സമീപിച്ചത്.
















