തിരുവനന്തപുരം: കേരളത്തില്‍ നടന്ന വോട്ടര്‍പ്പട്ടികയുടെ അതിതീവ്ര പുനപരിശോധനയെ പുകഴ്‌ത്തുന്ന കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീഡിയോ പുറത്ത്. ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന എസ് ഐആറിനെതിരായ സമരത്തിന് കടകവിരുദ്ധമാണ് മാത്യു കുഴല്‍നാടന്റെ ഈ വീഡിയോ. ഫെയ്സ്ബുക്ക് വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
“എസ് ഐ ആര്‍ നടപ്പാക്കിയതോടെ നിരവധി വ്യാജ വോട്ടർമാരെ നീക്കം ചെയ്തു. സിപിഎം ഭരിക്കുന്ന ചില നിയോജകമണ്ഡലങ്ങളിൽ ഇത് കോണ്‍ഗ്രസിനെ സഹായിച്ചു. ” -ഇതാണ് മാത്യു കുഴൽനാടൻ എംഎൽഎ ഈ വീഡിയോയില്‍ പറയുന്നത്. “ഇത്രയും കാലം കേരളത്തിലെ വോട്ടർപട്ടികയിൽ വ്യാജവോട്ടർമാർ ഉണ്ടായിരുന്നു. സിപിഎം ഭരിയ്‌ക്കുന്ന പല മണ്ഡലങ്ങളിലും എസ് ഐആര്‍ വ്യാജവോട്ടര്‍മാരെ നീക്കാന്‍ സഹായിച്ചു. ഇത് ഞങ്ങളെ (കോണ്‍ഗ്രസിനെ) വളരെയധികം സഹായിച്ചു . അർഹരായ എല്ലാവർക്കും വോട്ടവകാശം ഉറപ്പാക്കുന്നതിനൊപ്പം വ്യാജവോട്ടുകൾ ഒഴിവാക്കുന്നതും അനിവാര്യമാണ്. ഇതാണ് എസ് ഐ ആറിലൂടെ നടന്നത്”- മാത്യു കുഴല്‍നാടന്‍ വീഡിയോയില്‍ പറയുന്നു.
എന്തിന് കേരളത്തില്‍ എസ് ഐ ആര്‍ സ്തുത്യര്‍ഹമായ രീതിയില്‍ നടപ്പാക്കിയ കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു രത്തന്‍ യു ഖേല്‍ക്കര്‍ ഇന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്റെ പേഴ്സണല്‍ സെക്രട്ടറിയാണ്. യുഡിഎഫിന്റെ കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണക്കാരന്‍ എന്ന രീതിയിലുള്ള ഒരു അംഗീകാരം എസ് ഐ ആര്‍ നടപ്പാക്കിയ രത്തന്‍ യു ഖേല്‍ക്കറിന് നല്‍കുകയായിരുന്നു എന്ന വിലയിരുത്തലുകള്‍ അന്ന് ഉണ്ടായി. ഇതേ കോണ്‍ഗ്രസുകാര്‍ ദല്‍ഹിയില്‍ എസ് ഐ ആറിനെതിരെ സമരം ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാര്‍ക്കും അറിയാം.
















