Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2026, 12:10 am IST
inKerala
വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

തൃശൂര്‍: ചിരിച്ചും വര്‍ത്തമാനം പറഞ്ഞും ആഘോഷത്തോടെയുളള യാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് സുഹൃത്തുക്കളെല്ലാം വേര്‍പിരിയാതെ മടങ്ങി. കയ്‌പ്പമംഗലത്തുണ്ടായ അപകടത്തില്‍ സുഹൃത്തുക്കളായ എട്ടുപേരും തല്‍ക്ഷണം മരിക്കുകയായിരുന്നു. ഇവരുടെ വേര്‍പാട് താങ്ങാനാകാതെയുളള ബന്ധുക്കളുടെ കരച്ചിലാണ് ഇന്നലെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മുഴങ്ങിയത്. ഒരുപാട് സ്വപ്‌നങ്ങളുമായി ജീവിച്ചു തുടങ്ങിയ മക്കള്‍ ഇനി തങ്ങള്‍ക്കൊപ്പമില്ലല്ലോ എന്ന് തകര്‍ന്ന മനസുമായി അലമുറയിടുന്ന അമ്മമാര്‍ക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല.

അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ ഇന്നലെ രാവിലെ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയിരുന്നു. ബന്ധുക്കളെ ആശ്വസിപ്പിക്കാനും നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കാനും വേഗത്തിലാക്കാനും ജില്ലാ കലക്റ്റര്‍ ശിഖ സുരേന്ദ്രന്‍ ആശുപത്രിയിലെത്തി മേല്‍നോട്ടം വഹിച്ചു. അഞ്ച് പേരുടെ മൃതദേഹം ഉച്ചയോടെ തന്നെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. ശേഷിച്ചവരുടെ മൃതദേഹം ബന്ധുക്കള്‍ എത്തിയമുറയ്‌ക്കാണ് കൈമാറിയത്. കെ.കെ. വത്സരാജ് എംഎല്‍എ, റൂറല്‍ ജില്ല പോലീസ് മേധാവി മുഹമ്മദ് നദിമുദ്ദീന്‍ എന്നിവരും ആശുപത്രിയിലും ദുരന്ത സ്ഥലത്തും എത്തി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

ദാരുണമായ അപകടത്തിന് തൊട്ടുമുമ്പ് വിദ്യാര്‍ഥികള്‍ തങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പകര്‍ത്തി പങ്കുവെച്ച വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ നാടിന്റെ നൊമ്പരക്കാഴ്ചയായി മാറുകയാണ്.ചിരിച്ചും വര്‍ത്തമാനം പറഞ്ഞും ആഘോഷത്തോടെ യാത്ര തുടങ്ങിയ എട്ടുപേരും നിമിഷങ്ങള്‍ക്കകം ഓര്‍മ്മയായി മാറിയെന്ന വാര്‍ത്ത സുഹൃത്തുക്കള്‍ക്കും കോളജ് അധികൃതര്‍ക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല.

ഡിണ്ടിഗലിലെ പ്രശസ്തമായ പിഎസ്എന്‍എ എന്‍ജിനീയറിങ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഡിണ്ടിഗലില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് സഞ്ചരിക്കുന്ന വാഹനങ്ങള്‍ സാധാരണയായി പാലക്കാട്, പാലിയേക്കര ടോള്‍ പ്ലാസ വഴി ദേശീയപാതയിലൂടെയാണ് എത്തേണ്ടത്. എന്നാല്‍ ഇവര്‍ സഞ്ചരിച്ച കാര്‍ ഗുരുവായൂര്‍, തൃപ്രയാര്‍ വഴി തീരദേശ പാതയിലൂടെയാണ് കൈപ്പമംഗലത്തേക്ക് എത്തിയത്. ഈ വഴി ഇവര്‍ എന്തുകൊണ്ട് തെരഞ്ഞെടുത്തു എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. വഴിതെറ്റി ഇവിടേക്ക് എത്തിയതാണോ എന്ന് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

ഇടിയുടെ പ്രകമ്പനത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു തരിപ്പണമായി. മുന്‍വശം ലോറിക്കടിയിലേക്ക് അമര്‍ന്നുപോയ അവസ്ഥയിലായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് മണിക്കൂറുകളോളം പരിശ്രമിച്ച് വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളില്‍ കുടുങ്ങിക്കിടന്ന വിദ്യാര്‍ഥികളെ പുറത്തെടുത്തത്. എന്നാല്‍, ഈ വിനോദയാത്രയെക്കുറിച്ച് കോളേജ് അധികൃതര്‍ക്ക് ഒരറിവും ഉണ്ടായിരുന്നില്ല എന്നാണ് പുറത്തുവരുന്ന വിവരം.

അവധിക്കാലമായതിനാല്‍ വിദ്യാര്‍ഥികള്‍ സ്വന്തനിലയില്‍ ട്രിപ്പ് പ്ലാന്‍ ചെയ്ത് പുറപ്പെട്ടതാണെന്നാണ് കോളേജ് അധികൃതര്‍ വിശദീകരിക്കുന്നത്. പുലര്‍ച്ചെ കേരള പോലീസ് വിളിച്ച് വിവരമറിയിച്ചപ്പോഴാണ് ദാരുണമായ ദുരന്തത്തെക്കുറിച്ച് തങ്ങള്‍ അറിയുന്നതെന്ന് അവര്‍ വ്യക്തമാക്കി.

ദേശീയപാത അതോറിറ്റിയുടെയും കരാറുകാരുടെയും കടുത്ത അനാസ്ഥയാണ് എട്ട് യുവജീവനുകള്‍ പൊലിയാന്‍ ഇടയാക്കിയതെന്ന രോഷത്തിലാണ് പ്രദേശവാസികള്‍. ദേശീയപാതയുടെ ഒന്നാമത്തെ ട്രാക്കില്‍ മുന്നറിയിപ്പ് ബോര്‍ഡുകളോ സിഗ്നല്‍ ലൈറ്റുകളോ ഇല്ലാതെ ചരക്ക് ലോറി പാര്‍ക്ക് ചെയ്തതാണ് അപകടത്തിന് പ്രധാന കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. രാത്രിസമയങ്ങളില്‍ വേഗതയിലെത്തുന്ന വാഹനങ്ങള്‍ക്ക് റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വലിയ ലോറികള്‍ കൃത്യമായി കാണാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്.

അപകടം നടന്ന പനമ്പിക്കുന്ന് സെന്ററിന് വെറും 100 മീറ്റര്‍ മാത്രം അകലെയാണ് മുന്‍പ് സിനിമാ താരം കൊല്ലം സുധി കാറപകടത്തില്‍ മരണപ്പെട്ടത്. നിരന്തരം അപകടങ്ങള്‍ നടക്കുന്ന ഈ മേഖലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. തകര്‍ന്ന കാറിന്റെ ഫോറന്‍സിക്, മോട്ടോര്‍ വാഹന വകുപ്പ് പരിശോധനകള്‍ ഉടന്‍ പൂര്‍ത്തിയാക്കും.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനം സഞ്ചരിച്ച കൃത്യമായ പാത കണ്ടെത്തി തെളിവുകള്‍ ശേഖരിക്കുന്നുണ്ട്. ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയപാതയിലെ നിയമവിരുദ്ധ പാര്‍ക്കിംഗിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടവും പോലീസും തീരുമാനിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ രാത്രികാല പട്രോളിംഗ് ശക്തമാക്കാനും വഴിവിളക്കുകളും സൂചനാ ബോര്‍ഡുകളും സ്ഥാപിക്കാനും ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കും.

Tags: Accident DeathKAIPAMANGALAM ACCIDENTKerala road accidentPSNA Engineering College
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വാഹനാപകടങ്ങളും നാം തിരുത്തേണ്ട ശീലങ്ങളും

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു
Kerala

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

Kerala

അമിതവേഗതയും അനധികൃതപാർക്കിംഗും; എട്ട് പേരുടെ ജീവനെടുത്ത തൃശൂർ അപകടത്തിൽ ദേശീയപാത അതോറിറ്റിയുടെ വിശദീകരണം

Kerala

ചോരക്കളമായി കയ്‌പമംഗലം; അപകടത്തിൽപ്പെട്ട് മരിച്ചത് വി​നോ​ദ​യാ​ത്ര​യ്‌ക്കാ​യി എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.