ദുബായ് : അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് തഹ്നൂൻ അന്താരാഷ്‌ട്ര വിമാനത്താവളം എന്നാക്കി മാറ്റാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച് യു എ ഇ പ്രസിഡൻ്റ് എച്ച് എച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അന്തരിച്ച ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാന്റെ സ്മരണാർത്ഥവും യു എ ഇക്ക് അദ്ദേഹം നൽകിയ പതിറ്റാണ്ടുകൾ നീണ്ട സേവനങ്ങളെ മാനിച്ചുകൊണ്ടാണ് ഈ തീരുമാനം. പുതിയ നാമം 202 ഒക്ടോബർ 11 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
















