കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 2 സ്ത്രീകളുടെ നില ഗുരുതരമാണ്.
ബസ് കാത്തുനിന്നവര്‍ക്കും വഴിയാത്രക്കാര്‍ക്കുമാണ് പരിക്ക്. ഇന്ന് വൈകിട്ട് 7 മണിയോടെയായിരുന്നു അപകടം.
നഗരത്തിലൂടെ നാഗമ്പടം സ്റ്റാന്‍ഡില്‍ നിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന തണ്ടപ്ര എന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്.
അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.മഴയത്ത് ബസിന്‌റെ അമിത വേഗമാണ് അപകട കാരണമെന്നറിയുന്നു.
















