തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല.കൂടിയാലോചനകളില്ലാതെ തീരുമാനമെടുക്കുന്നുവെന്നും യു ഡി എഫ് കണ്‍വീനറെ കാര്യങ്ങള്‍ അറിയിക്കുന്നില്ലെന്നുമുളള അടൂര്‍ പ്രകാശിന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ തളളി.തീരുമാനങ്ങളെല്ലാം പ്രധാന നേതാക്കളുമായി കൂടിയാലോചിച്ചാണ് എടുക്കുന്നത്. എല്ലാ തീരുമാനങ്ങളും പാര്‍ട്ടി നയങ്ങള്‍ക്കും രീതികള്‍ക്കും അനുസരിച്ചാണ്.
ഓരോ തീരുമാനങ്ങളും മുതിര്‍ന്ന നേതാക്കളുടെ അനുമതിയോടെയാണ്.കെ സി വേണുഗോപാലുമായി ഭിന്നത ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി വിജയനെതിരെ കേസെടുക്കണമെന്ന കോടതി ഉത്തരവ് സംബന്ധിച്ച് നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയെ വിമര്‍ശിച്ചാണ് അടൂര്‍ പ്രകാശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെക്ക് പരാതി നല്‍കിയത്.പാര്‍ട്ടിയെയും മുന്നണിയെയും അവഗണിച്ച് മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നു.മുന്നണി കണ്‍വീനറായ തന്നെ അവഗണിക്കുന്നു, തീരുമാനങ്ങള്‍ മാധ്യമങ്ങളിലൂടെ ആണ് അറിയുന്നത് തുടങ്ങിയ പരാതിയാണ് മല്ലികാര്‍ജുന്‍ ഖര്‍ഗയെ നേരില്‍ കണ്ട് അടൂര്‍ പ്രകാശ് ധരിപ്പിച്ചത്.
വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടിരുന്നു.
















