കൊച്ചി:രജനീകാന്ത് നായകനായ നെല്‍സന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ജയിലര്‍ 2ന്റെ ട്രെയിലര്‍ സിനിമാപ്രേമികളെയും വിമര്‍ശകരെയും പിടിച്ചുകുലുക്കിയിരിക്കുകയാണ്. . ടൈഗർ മുത്തുവേൽ പാണ്ഡ്യനായുള്ള രജനിയുടെ രണ്ടാം വരവ് അറിയിക്കുന്ന ഈ ട്രെയിലർ തെന്നിന്ത്യൻ സിനിമാലോകത്ത് വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ജയിലര്‍ രണ്ടാം ഭാഗത്തില്‍ വിനായകന് പകരം പ്രധാന വില്ലൻ കഥാപാത്രമായി എത്തുന്നത് സുരാജ് വെഞ്ഞാറമൂടാണ്. ട്രെയിലറിലെ സുരാജിന്റെ പ്രകടനം വലിയ കയ്യടി നേടുകയാണ്. ഒരു കിണറ്റിലേക്ക് നോക്കി “ഇന്ത രണ്ട് മാസത്തില് ഇത് പണ്ണവനെപ്പറ്റി നിനക്ക് യഥാവത് തെരിഞ്ചിരിക്കുമല്ലെ” എന്ന സുരാജിന്റെ ഡയലോഗ് ഡെലിവറിയും ലുക്കും ഗംഭീരമായിരിക്കുന്നു.
ആദ്യ ഭാഗത്തിലെ വില്ലനായിരുന്ന വർമന്റെ (വിനായകൻ) പിന്നിൽ പ്രവർത്തിച്ച വലിയൊരു അന്താരാഷ്‌ട്ര ക്രിമിനൽ സംഘത്തെ തേടിപ്പിടിച്ച് വേട്ടയാടാൻ ഇറങ്ങുന്ന മുത്തുവേൽ പാണ്ഡ്യനെയാണ് ട്രെയിലറിൽ കാണിക്കുന്നത്.
ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിൽ തിളങ്ങിയ മോഹൻലാൽ (മാത്യു), ശിവരാജ് കുമാർ, ജാക്കി ഷ്രോഫ് എന്നിവർ ഈ ഭാഗത്തിലും മാസ്സ് ലുക്കിൽ തിരിച്ചെത്തുന്നുണ്ട്. ഇവരെ കൂടാതെ എസ്.ജെ. സൂര്യ, വിദ്യാ ബാലൻ, മിഥുൻ ചക്രവർത്തി എന്നിവരും ചിത്രത്തിലുണ്ട്. എസ് ജെ സൂര്യയും വിദ്യാബാലനും എല്ലാം മത്സരിച്ചഭിനയിച്ചിരിക്കുന്നു. കാണികളെ ത്രസിപ്പിക്കുന്നതാണ്. അനിരുദ്ധിന്റെ സംഗീതം.
ജയിലര്‍ 2 ഒക്ടോബർ 15-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
രജനീകാന്ത് നായകനായ ജയിലര്‍ 2 ട്രെയിലര്‍ കാണാം:
















