ആലപ്പുഴ: പേരില്‍ തന്നെ മതം ഉളള മുസ്ലിം ലീഗ് മതേതര പാര്‍ട്ടി എന്നാണ് അവകാശപ്പെടുന്നത്. ഈ മുഖംമൂടിക്ക് ബലം പകരാന്‍ പുതിയ തന്ത്രം കൂടി പരീക്ഷിക്കുകയാണ് ഇപ്പോള്‍.ചരിത്രത്തില്‍ ആദ്യമായി മുസ്ലിം ഇതര സമുദായത്തില്‍ നിന്നൊരാളെ സംസ്ഥാന വൈസ് പ്രസിഡന്റ് ആക്കി.
ഹരിപ്പാട് സ്വദേശിയും സിപിഎം മുന്‍ നേതാവുമായ ശ്യാം സുന്ദറിനെയാണ് സംസ്ഥാന വൈസ് പ്രസിഡന്റ് ആക്കിയത്.ഒരാള്‍ക്ക് ഒരു പദവി നയം നടപ്പിലാക്കി സംസ്ഥാന കമ്മിറ്റിയും ലീഗ് പുനഃസംഘടിപ്പിച്ചു. നിയമസഭാസീറ്റ് ലഭിക്കാത്തവര്‍ക്കാണ് പുതുതായി പദവികള്‍ നല്‍കിയത്.
ശ്യാം സുന്ദര്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായിരുന്നു.മുമ്പ് ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷററായും അഖിലേന്ത്യാ നേതൃതലത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ശ്യാം സുന്ദര്‍ സി പി എം വിട്ട് 2009 ലാണ് മുസ്ലീം ലീഗിലെത്തിയത്.കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റായും പത്തനംതിട്ട ജില്ലയുടെ ചുമതലയോടെ മുസ്ലീംലീഗ് സെക്രട്ടേറിയേറ്റിലും പ്രവര്‍ത്തിച്ചു. മതേതരമല്ലാത്ത ഒന്നും ലീഗില്‍ നിന്നുണ്ടായിട്ടില്ലെന്നും തെക്കന്‍ കേരളത്തില്‍ വലിയ മുന്നേറ്റമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും ശ്യാം സുന്ദര്‍ പറഞ്ഞു.
ദളിത് നേതാവ് യു സി രാമന്‍ സംസ്ഥാന സെക്രട്ടറിയായി തുടരും.എംഎല്‍എ, മന്ത്രി, അടക്കം സ്റ്റാറ്റിയൂട്ടറി പദവികളിലെത്തിയവരെ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. മന്ത്രിമാരായ കെ.എം ഷാജിക്കും എന്‍ ഷംസുദ്ദീനും സെക്രട്ടറി പദവി ഒഴിഞ്ഞു. മന്ത്രി വി അബ്ദുള്‍ ഗഫൂര്‍ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനവും ഒഴിഞ്ഞിട്ടുണ്ട്.
മതേതര മുഖംമൂടിയുമായി യു ഡി എഫില്‍ തുടരുന്ന മുസ്ലീം ലീഗിന് ആറ് കാബിനറ്റ് പദവിയാണ് ഇത്തവണ ലഭിച്ചത്.അഞ്ച് മന്ത്രിസ്ഥാനത്തിന് പുറമെ അടുത്തിടെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം എം കെ മുനീറിന് നല്‍കിയതോടെയാണ് ആറ് കാബിനറ്റ് പദവി ആയത്.
















