കോട്ടയം: ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിലെ ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി. ഇടുക്കി സ്വദേശിയാണ് മരിച്ചത്. ഞായറാഴ്‌ചയായിരുന്നു സംഭവം. ജാമ്യത്തിലെടുക്കാൻ ആരുമെത്താത്തതിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് വിവരം.
ബന്ധുവീട്ടിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 7-നാണ് കുട്ടിയെ ഇവിടെ എത്തിച്ചത്. തുടർന്ന് മൂന്ന് തവണ കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യത്തിലെടുക്കാൻ ബന്ധുക്കളോ മറ്റാരെങ്കിലുമോ എത്തിയിരുന്നില്ല. ജാമ്യം കിട്ടാത്തതിലുള്ള മാനസിക വിഷമം മൂലം ഞായറാഴ്ച രാത്രിയിലാണ് കുട്ടി ജീവനൊടുക്കിയത്.
















