പെരുമ്പാവൂർ : പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കോട്ടപ്പടി ഇടയാൽ വീട്ടിൽ സുരേഷ്(42)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരക്കാട് സ്വദേശി സജിത്തിന്റെ പരാതിയിലാണ് നടപടി.
ജൂലൈ 15ന് സജിത്തിന്റെ ഫോണിലേക്ക് എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് സുരേഷ് വിളിക്കുകയായിരുന്നു. എം.എൽ.എയുടെ വീടിനടുത്തുള്ള ചേച്ചിക്ക് ഡയാലിസിസ് ചെയ്യുന്നതിന് പണം ആവശ്യമുണ്ടെന്ന് പറയുകയും ഗൂഗിൾ പേ വഴി പണം അയക്കാൻ ആവശ്യപ്പെടുകയും ആണ് ചെയ്തത്. സംശയം തോന്നിയ സജിത്ത് പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിക്ക് കാട്ടാക്കട ,പെരുമ്പാവൂർ ,കുറുപ്പംപടി, കോട്ടപ്പടി, കോടാട് കോതമംഗലം എന്നിവിടങ്ങളിലയി നിരവധി കേസുകളുണ്ട്. കാട്ടാക്കടയിൽ സമാനമായ കേസാണുള്ളത്.
എസ്.എച്ച് ഒ എ. അക്ഷയ കുമാർ, എസ്.ഐ മാരായമാർട്ടിൻ ജോസഫ്.. എസ്. എൽ അർജുൻ’എ.എസ്.ഐ രതി, സീനിയർ സി പി ഒ കെ.ബി മാഹിൻഷാ, സി പി ഒ മാരായ സിബിൻ, നജ്മി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
















