ചെന്നൈ:തനിക്ക് ഒരു നടനാകാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍. ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍ എന്ന അടുത്ത ചിത്രത്തിന്‌റെ റിലീസുമായി ബന്ധപ്പെട്ടുളള ഒരു അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്. അച്ഛന്‍ ഫാസില്‍ സംവിധാനം ചെയ്ത കാതലുക്ക് മര്യാദൈ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ഫഹദ് വിജയിയെ ആദ്യമായി കണ്ടത്. അപ്പോഴാണ് അഭിനയത്തെക്കുറിച്ചുള്ള പരാമര്‍ശം ഉണ്ടായത്.
‘കണ്ണുക്കുള്‍ നിലാവ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയില്‍ കുഷിയുടെ ആശയം അദ്ദേഹം എന്നോട് പങ്കുവെച്ചത് എനിക്ക് ഓര്‍മ്മയുണ്ട്. ‘ ഫഹദ് പറഞ്ഞു.
ആദ്യ ചിത്രമായ കൈയെത്തും ദൂരത്ത് പരാജയപ്പെടുകയും തുടര്‍ന്ന് പഠനത്തിനായി യുഎസിലേക്ക് പോയതും കൂടിക്കാഴ്ചയില്‍ ഫഹദ് വിശദീകരിക്കുന്നുണ്ട്.
















