വരാപ്പുഴ: ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ജഡ്ജ് പാനലില്‍ വരാപ്പുഴ ഹോളി ഇന്‍ഫന്റ് ബോയ്സിലെ മുന്‍ കായിക അദ്ധ്യാപകന്‍ ഷിന്‍ഡെ ജോര്‍ജും.
കേരളത്തിലെ മുഖ്യധാര കായിക മേളകളുടെ നടത്തിപ്പുകാരന്‍ എന്നറിയപ്പെടുന്ന ഷിന്‍ഡെ ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക് റഫറിയായും അവസരം ലഭിച്ചു. ഭാരതത്തിലെ കായികരംഗത്തെ ഒഫിഷ്യലും നടത്തിപ്പും ലോക അത്‌ലറ്റിക്‌സ് മീറ്റിലും ഒളിംപിക്‌സിലും വരെ റേസ് വാക്കിങ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ സില്‍വര്‍ ലെവല്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യതയുണ്ട്. വിവിധ ലോക രാജ്യങ്ങളുടെ മത്സരങ്ങളില്‍ ഒഫീഷ്യലായിട്ടുണ്ട്.
വരാപ്പുഴ ഇരുമ്പനത്ത് ജോസഫ്-മേരി ദമ്പതികളുടെ മകനായ ഷിന്‍ഡെ ജോര്‍ജ് സ്‌കൂള്‍ പഠനകാലത്ത് കായിക രംഗത്തോട് അഭിനിവേശം തുടങ്ങിയതാണ്. പിന്നീട് അത് റഫറിയിങ്ങിലേക്ക് നയിച്ചു. ഭാര്യ: സിനി, റെയിന്‍വേ വോളിബോള്‍ താരമാണ്. മക്കള്‍: ജിയോ ജോസ്, ജിനോ ബാസ്റ്റിന്‍.
















