Kerala

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം : സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ പോളിംഗ് 58.04 ശതമാനം. ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ച പോളിങ് വൈകിട്ട് ആറോടെ പൂര്‍ത്തിയായി. 385 പോളിങ് സ്റ്റേഷനുകളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ നാളെ രാവിലെ 10ന് ആരംഭിക്കും.
കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലയിലെ 38 തദ്ദേശ വാര്‍ഡുകളിലായി 126 സ്ഥാനാര്‍ഥികളാണുള്ളത്. രണ്ട് കോര്‍പറേഷന്‍ ഡിവിഷന്‍(കൊച്ചി, കോഴിക്കോട്), മൂന്ന് നഗരസഭാ ഡിവിഷന്‍, മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍, 23 പഞ്ചായത്ത് വാര്‍ഡ് എന്നിവയിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

Recent Posts