Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

അതുകൊണ്ട് തന്നെയാണ് എസ് ഐ ആര്‍ വിമര്‍ശനമുയര്‍ത്തി കലാപത്തിന് ശ്രമിച്ച അശുതോഷ് റാങ്കയുടെ നേതൃത്വത്തില്‍ ചെന്ന സിജെപിക്കാരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ കസ്റ്റഡിയിലെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2026, 07:32 pm IST
inIndia

ന്യൂദല്‍ഹി: സിജെപിയുടെ ലക്ഷ്യം ബിജെപി വിരുദ്ധ, മോദി വിരുദ്ധ രാഷ്‌ട്രീയമാണെന്ന കാര്യം മറനീക്കി പുറത്തുവന്നതോടെ ഇനി ഇവരെ നേരിടുക തന്നെ എന്ന തീരുമാനമെടുത്തിരിക്കുകയാണ് ബിജെപി. അതുകൊണ്ട് തന്നെയാണ് എസ് ഐ ആര്‍ വിമര്‍ശനമുയര്‍ത്തി കലാപത്തിന് ശ്രമിച്ച അശുതോഷ് റാങ്കയുടെ നേതൃത്വത്തില്‍ ചെന്ന സിജെപിക്കാരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ കസ്റ്റഡിയിലെടുത്തത്. ഗോഹത്തിയിലെ അത്ഗോണിലാണ് അശുതോഷ് റാങ്കയും 40 സിജെപി പ്രവര്‍ത്തകരും എസ് ഐ ആറിനെതിരെ യോഗം വിളിച്ചുചേര്‍ത്തത്. അസമിനെയും ബംഗാളിനെയും സംബന്ധിച്ച് ഏറ്റവും വലിയ തലവേദന സൃഷ്ടിച്ച ഒന്നാണ് ബംഗ്ലാദേശികളുടെ നുഴഞ്ഞുകയറ്റം. ഇതിനെ ചെറുക്കാന്‍ ഉരുക്കുമുഷ്ടി പ്രയോഗിച്ചു തന്നെയാണ് എസ് ഐ ആര്‍ ഇവിടെ നടത്തേണ്ടി വന്നത്. ദശലക്ഷക്കണക്കിന് ബംഗ്ലാദേശികളാണ് മമതയുടെ 15 വര്‍ഷക്കാലത്തെ ഭരണത്തില്‍ അസമിലും ബംഗാളിലും കുടിയേറിയത്. കഴിഞ്ഞ 40 വര്‍ഷത്തില്‍, അസമില്‍ ഏകദേശം 1.7 ലക്ഷം ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഹിമന്ത ബിശ്വശര്‍മ്മയുടെ സര്‍ക്കാര്‍ ഏകദേശം 500 ബംഗ്ലാദേശികളെ തിരിച്ചയച്ചുകൊണ്ടിരിക്കുകയാണ്. ഇനി അസമില്‍ നടത്തിയ എസ് ഐ ആര്‍ ശരിയല്ലെന്ന വിമര്‍ശനം താങ്ങാന്‍ കഴിയുന്നതല്ല. ഭാരതത്തിനെ തനിമയുള്ള രാജ്യമാക്കി നിലനിര്‍ത്താന്‍ എസ് ഐആര്‍ കൂടിയെ കഴിയൂ എന്നിരിക്കെ അതിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ രാജ്യദ്രോഹികളായി മാത്രമേ കാണാന്‍ കഴിയൂ. കഴിഞ്ഞ കുറച്ചുനാളായി സിജെപി എന്താണെന്ന കാര്യം സമൂഹത്തിന് മുന്നില്‍ വെളിപ്പെട്ടുകഴിഞ്ഞു. മോദീ സര്‍ക്കാരിനെ അട്ടിമറിക്കുക എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം.

ജന്തര്‍മന്തര്‍ സമരത്തിന് എത്തിയപ്പോള്‍ നീറ്റ് ക്രമക്കേടിനെതിരെ സമരം ചെയ്യുന്ന ശുദ്ധരായ കുറെ യുവാക്കള്‍ എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെയാണ് മോദി സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം ഇവരോട് പെരുമാറിയത്. പക്ഷെ പിന്നീട് ഒരു ഇടവേള കഴിഞ്ഞ് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കുന്ന ഒരു സംഘമായി സിജെപി അധപതിച്ചു. പിഎസ് സി ക്രമക്കേടുകള്‍ക്കെതിരെ ജാര്‍ഖണ്ഡില്‍ സമരം ചെയ്തവര‍്ക്കൊപ്പം ചെല്ലാന്‍ സിജെപി മടിച്ചു. കാരണം അവിടെ ഭരിക്കുന്നത് ബിജെപിയല്ല, കോണ്‍ഗ്രസും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുമാണ്. മഹാരാഷ്‌ട്ര, ബംഗാള്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ സ്കൂള്‍ നേരെയാക്കല്‍ എന്ന പദ്ധതിയുടെ പേരില്‍ വലിയ കോലാഹലങ്ങളാണുണ്ടാക്കിയത്. ഒരു അനുവാദവും വാങ്ങാതെ സ്കൂളില്‍ ഇടിച്ചുകയറി അവിടുത്തെ പ്രശ്നങ്ങളുണ്ടെന്ന് വരുത്തിതീര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം.

ഇന്ത്യയുടെ യാഥാര്‍ത്ഥ്യം എല്ലാവര്‍ക്കുമറിയാം. വലിയ അളവില്‍ ഗോത്രമേഖലയിലും പിന്നാക്കപ്രദേശങ്ങളിലും ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ പ്രശ്നങ്ങളുണ്ട്. ഉള്ളവരും ഇല്ലാത്തവരും തമ്മില്‍ വലിയ അന്തരം നിലനില്‍ക്കുന്ന രാജ്യമാണ്. അതിനെ പരിഹരിക്കാന്‍ കുറേശ്ശെയായി മോദി സര്‍ക്കാര്‍ പരിശ്രമിച്ചുവരികയാണ്. കക്കൂസ് പോലുമില്ലാത്ത കോടിക്കണക്കിന് മനുഷ്യര്‍ ഉള്ള ഇന്ത്യയില്‍ അതിനെതിരായ പോരാട്ടമായിരുന്നു സ്വച്ഛ് ഭാരത് മിഷന്‍ എന്ന പദ്ധതി. കോടിക്കണക്കിന് വീടുകളിലാണ് കക്കൂസ് പണിത് നല്‍കിയത്.

പല ഗോത്രമേഖലകളിലും നക്സല്‍ പ്രവര്‍ത്തനം സജീവമായതിനാല്‍ വൈദ്യുതിയും നല്ല റോഡുകളും വെള്ളവുമില്ലാത്ത സ്ഥിതിയായിരുന്നു. 50 വര്‍ഷത്തിലധികമായി ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന് അതൊന്നും നേരെയാക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യയുടെ പിന്നാക്കാവസ്ഥയ്‌ക്ക് ഒരു കാരണമായ നക്സല്‍പ്രവര്‍ത്തനങ്ങളെ തുടച്ചുനീക്കിയ മോദി സര്‍ക്കാര്‍ അവിടേക്ക് റോഡും വൈദ്യുതിയും വെള്ളവുമെത്തിക്കാനുള്ള ശ്രമങ്ങളിലാണ്. എല്ലാ ജനങ്ങളുടെയും അടിസ്ഥാനപ്രശ്നങ്ങള്‍ മാത്രം പരിഹരിച്ചശേഷം മതി നഗരങ്ങളിലെ വികസനം എന്ന് വെയ്‌ക്കാന്‍ കഴിയില്ല. വലിയ അസമത്വങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യയ്‌ക്ക് മുന്നോട്ട് സാമ്പത്തികമായി കുതിക്കാന്‍ നഗരങ്ങളില്‍ വികസനവും വ്യവസായവും വളര്‍ന്നേപറ്റൂ. അതിലും സര്‍ക്കാരിന് ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യയുടെ എല്ലാ പിന്നാക്കാവസ്ഥകള്‍ക്കും ബിജെപിയെ പഴിചാരുന്ന സിജെപിയുടെ നിലപാട് അംഗീകരിച്ച് കൊടുക്കന്‍ കഴിയില്ല. കഴിഞ്ഞ 12 വര്‍ഷത്തെ ഭരണത്തില്‍ 148 കോടി ജനസംഖ്യയുടെ ഭാരമുള്ള ഭാരതത്തെ വികസനത്തിലേക്കും സാമ്പത്തിക വളര്‍ച്ചയിലേക്കും എടുത്തുയര്‍ത്താന്‍ മോദി സര്‍ക്കാര്‍ കനത്ത സംഭാവനകള്‍ ചെയ്തതതിന്റെ കണക്കുകള്‍ ഇവിടെ ഉണ്ട്.

അതിനിടയിലാണ് സ്കൂള്‍ നേരെയാക്കല്‍ പദ്ധതി എന്ന പേരില്‍ ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളില്ലാത്ത ചില സ്കൂളുകളില്‍ കടന്നുകയറി എന്‍ജിഒകളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പിന്തുണയോടെ സമൂഹമാധ്യമങ്ങളില്‍ അത് വലിയൊരു പ്രശ്നമാക്കി സിജെപി ഉയര്‍ത്തിക്കാട്ടുന്നത്. അതേ സമയം കോണ്‍ഗ്രസ് ഭരിക്കുന്ന(കേരളം, കര്‍ണ്ണാടക, തെലുങ്കാന, ഹിമാചല്‍പ്രദേശ്), ബിജെപിയല്ലാത്ത മറ്റ് പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ (ജാര്‍ഖണ്ഡ്, പഞ്ചാബ്) ഇവര്‍ പോകുന്നത് പോലുമില്ല. പിഎസ് സി പരീക്ഷയില്‍ അഴിമതി നടന്ന കേരളത്തിലോ, ഛത്തീസ്ഗഢിലോ, പഞ്ചാബിലോ സിജെപി പോയില്ല.അതിനര്‍ത്ഥം അവര്‍ പിന്തുടരുന്നത് ബിജെപി വിരുദ്ധ രാഷ്‌ട്രീയ അജണ്ട തന്നെയാണെന്നാണ്.

അതിനിടെയാണ് 53 പേരുെട മരണതതിനിടയാക്കിയ ദല്‍ഹി കലാപത്തിലെ മുഖ്യപ്രതികളായ ഉമര്‍ ഖാലിദിനെയും ഷെര്‍ജീല്‍ ഇമാമിനെയും ജയിലില്‍ നിന്നും മോചിപ്പിക്കണമെന്നും അവര്‍ വലിയ രാജ്യസ്നേഹികളാണെന്നും ഉള്ള പ്രചാരണങ്ങള്‍ സിജെപി നടത്തുന്നത്. പൗരത്വബില്ലിനെതിരായ പ്രക്ഷോഭകാലത്ത് ബംഗാളില്‍ കിടക്കുന്ന സിലിഗുരി ഇടനാഴിയില്‍ കല്ലും കട്ടയും വടിയും എല്ലാം കൊണ്ടിട്ട് ബ്ലോക്ക് ചെയ്ത് ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വെട്ടിമാറ്റുമെന്ന് പ്രസംഗിച്ച ആളാണ് കലാപകാരി ഉമര്‍ഖാലിദും ഷെര്ജീല്‍ ഇമാമും രാജ്യദ്രോഹം പ്രസംഗിച്ച ഇവരെയാണ് വിശുദ്ധരായ സമരനായകരമായി സിജെപി അവതരിപ്പിക്കുന്നത്.

സിജെപിക്ക് ഏറ്റവുമധികം പിന്തുണ നല്‍കുന്നത് മഹാരാഷ്‌ട്രയില്‍ ഉദ്ധവ് താക്കറെ ശിവസേനയും അരവിന്ദ് കെജ്രിവാളിന്റെ ആംആദ്മിയും പതിനായിരക്കണക്കിന് വരുന്ന എന്‍ജിഒ സംഘടനകളുമാണ്. ഇനിയും സിജെപിയെ എതിര്‍ത്തില്ലെങ്കില്‍ തലവേദനയാകും എന്ന ഘട്ടത്തിലാണ് ബിജെപി തെരുവില്‍ തന്നെ സിജെപിയെ നേരിടാന്‍ തീരുമാനമെടുത്തിരിക്കുന്നത്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2 മുതല്‍ രാജ്യവ്യാപകമായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെയ്‌ക്കണമെന്ന ആവശ്യമുയര്‍ത്തി സിജെപി സമരം പ്രഖ്യാപിച്ചതോടെയാണിത്. ഗ്യാനേഷ് കുമാര്‍ അനധികൃതമായി യാതൊന്നും ചെയ്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും ചേര്‍ന്ന് നടത്തിയ സംയുക്ത യോഗത്തിലൂടെ തെളിഞ്ഞു. വോട്ടര്‍പട്ടികയില്‍ പുതിയ വോട്ടറെ ചേര്‍ക്കാനുള്ള ഫോം 6നെ സംബന്ധിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് എതിര്‍പ്പും വിയോജിപ്പും ഉണ്ടായിരുന്നുവെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് പത്രം ആരോപിച്ചിരുന്നത്. അങ്ങിനെ ഒരു അഭിപ്രായഭിന്നതയും തമ്മില്‍തമ്മില്‍ ഇല്ലെന്ന് ശനിയാഴ്ച മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപനമുണ്ടായി. പിന്നെ എന്തിനാണ് ഗ്യാനേഷ് കുമാര്‍ രാജിവെയ്‌ക്കണമെന്ന ചോദ്യം ഉയരുകയാണ്.

ഗ്യാനേഷ് കുമാറിനെ ഇല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി രാജിവെപ്പിക്കുക വഴി തെരഞ്ഞെടുപ്പ് കമ്മീഷനെ തന്നെ ഇല്ലാതാക്കുകയും അതിലൂടെ പൊതുതെരഞ്ഞെടുപ്പ് തന്നെ സംശയത്തിന്റെ നിഴലിലാക്കി കലാപത്തിലൂടെ മോദി ഭരണം അട്ടിമറിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ലക്ഷ്യം. അതിന് അവര്‍ മുന്‍പന്തിയില്‍ സിജെപിയെ നിര്ത്തുകയാണെന്ന് മാത്രം.

Tags: Ashutosh RankaSchool tik karoSirHimanta Biswa SarmaAssamElection Commission of IndiaLatest news#GyaneshKumarcjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.