ന്യൂദല്‍ഹി: എസ് ഐ ആര് എന്ന അതിതീവ്ര വോട്ടര്‍ പരിഷ്കരണപ്രക്രിയ എല്ലാവര്‍ഷവും ഇന്ത്യയില്‍ നടന്നിരുന്നതാണെങ്കിലും 1966 മുതല്‍ അത് ഇല്ലാതായി. പിന്നീട് കോണ്‍ഗ്രസ് ഭരിച്ചിരുന്ന വര്‍ഷങ്ങളില്‍ ഒന്നും എസ് ഐ ആര് നടന്നില്ല. 1966 മുതല്‍ 1983 വരെ ഇന്ദിരാഗാന്ധിയാണ് അധികവും ഇന്ത്യ ഭരിച്ചത്. ഉരുക്കുമുഷ്ടി ഉപയോഗിച്ച് ഒരുഏകാധാപതിയെപ്പോലെയാണ് ഇന്ദിരാഗാന്ധി ഭരിച്ചത്. അതിനിടയില്‍ മൂന്ന് വര്‍ഷം (1977-1980 വരെ) മാത്രം ജനതാപാര്‍ട്ടി ഭരിച്ചു. ഇന്ദിരാഗാന്ധിയുടെ ഈ ഭരണകാലത്തൊന്നും എസ് ഐ ആര് നടത്തിയില്ല. അതിന് ശേഷം 1983–84, 1987–89, 1992, 1993, 1995, 2002, 2003, 2004 എന്നീ വര്‍ഷങ്ങളിലും എസ് ഐ ആര് നടന്നു. എസ് ഐ ആര് നടത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണെങ്കിലും അതിന് ഭരിക്കുന്ന സര്‍ക്കാരിന്റെ ധാര്‍മ്മിക പിന്തുണയും അത്യാവശ്യമാണ്. രണ്ടും കൂടിച്ചേരുമ്പോഴാണ് എസ് ഐആര്‍ പ്രക്രിയ സുഗമമായി നടക്കൂ.
2004 മുതല്‍ 2014 വരെ എസ് ഐ ആര് കെട്ടിപ്പൂട്ടി കോണ്‍ഗ്രസ് പാവഭരണം
പിന്നീട് കോണ്‍ഗ്രസ് ഭരണത്തില്‍ വന്ന 2004 മുതല്‍ 2014 വരെ എസ് ഐ ആര് നടന്നില്ല. മന്മോഹന് സിങ്ങിനെ വെച്ച് സോണിയാഗാന്ധി ഇന്ത്യയില്‍ പാവഭരണം നടത്തിയ ഇക്കാലത്ത് എസ് ഐ ആര് ഒന്നും നടന്നില്ല. ഇതിനിടയില്‍ 2005-2006ലും എസ് ഐആര്‍ നടത്താന്‍ ഒരു ശ്രമം ഉണ്ടായി. എന്നാല്‍ ഒടുവില്‍ മോദി സര്‍ക്കാര്‍ തന്നെ വീണ്ടും എസ് ഐ ആര് നടത്തി. ഇക്കുറി ഒരു സമ്പൂര്‍ണ്ണ എസ് ഐ ആര് പ്രക്രിയ രാജ്യം മുഴുവന്‍ നടന്നിരുന്നു. 2025 ജൂണ്‍ 24നായിരുന്നു എസ് ഐ ആറിനുള്ള ഉത്തരവ് ഇറക്കിയത്. 2925 ജൂണില്‍ തന്നെ ബീഹാറില്‍ നിന്നും എസ് ഐ ആര് പ്രക്രിയ ആരംഭിച്ചു.
സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് 2025ല്‍ എസ് ഐആര്‍ നടന്നതെന്ന് വ്യാജപ്രചാരണം കൊഴുക്കുന്നു
ഇപ്പോള്‍ ഒരു വ്യാജപ്രചാരണം വരുന്നത് മോദി സര്‍ക്കാര്‍ എസ് ഐ ആര് പ്രക്രിയ ആരംഭിച്ചത് സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണെന്നാണ്. എന്നാല്‍ ഇത് നുണപ്രചാരണമാണ്. തെരഞ്ഞേടുപ്പ് കമ്മീഷന് സ്വയമാണ് വോട്ടര്‍ പട്ടിക ശുദ്ധീകരിക്കാനുള്ള എസ് ഐ ആര് പ്രക്രിയ ആരംഭിച്ചത്. മോദി സര്‍ക്കാരിന്റെ കാലത്ത് അത് തുടങ്ങിവെച്ചതിനെ സുപ്രീംകോടതി ഉയര്‍ത്തിപ്പിടിച്ചെന്ന് മാത്രം. എസ് ഐ ആര് നിര്‍ത്തിവെയ്ക്കാന്‍ പ്രതിപക്ഷപാര്‍ട്ടികളുടെ ഗൂഢാലോചനയുടെ ഭാഗമായി സുപ്രീംകോടതിയില്‍ പരാതിയുമായി ചില ഹര്‍ജികള്‍ എത്തിയിരുന്നു. എന്നാല്‍ എസ് ഐ ആറിന്റെ ഭരണഘടനാസാധുത ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു സുപ്രീംകോടതി.
















