
ന്യൂദല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നടത്തിയ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. ബിജെപി സ്ഥാനാര്‍ഥിയാകാന്‍ ജിജി തോംസണെ ഗ്യാനേഷ് കുമാര്‍ നിര്‍ബന്ധിച്ചെന്ന വെളിപ്പെടുത്തലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ നിഷേധിച്ചത്. റിപ്പോര്‍ട്ടുകള്‍ അസംബന്ധമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നത ഉണ്ടെന്ന വാര്‍ത്തകള്‍ക്കിടെ ആണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ കുറ്റപ്പെടുത്തി കേരളത്തിലെ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ രംഗത്തുവന്നത്.ചീഫ് സെക്രട്ടറി ആയിരിക്കെ 2016ല്‍ താന്‍ ദല്‍ഹിയിലേക്ക് നടത്തിയ വിമാനയാത്രയ്‌ക്കിടയില്‍ ആയിരുന്നു ഗ്യാനേഷ് കുമാര്‍ സ്ഥാനാര്‍ത്ഥിയാകുന്ന കാര്യം ആവശ്യപ്പെട്ടതെന്നാണ് ജിജി തോംസണ്‍ പറഞ്ഞത്.2019ല്‍ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കാമോ എന്ന് ചോദിച്ചതായും താന്‍ സ്നേഹത്തോടെ അത് നിരസിച്ചു എന്നുമാണ് ജിജി തോംസണ്‍ പറഞ്ഞു വച്ചത്. ഗ്യാനേഷ് കുമാര്‍ അല്ലല്ലോ ഇക്കാര്യം പറയേണ്ടതെന്നും ജിജി തോംസണ്‍ പറഞ്ഞു.
കേരള കേഡര്‍ ഐഎഎസ് ഓഫീസറാണ് ഗ്യാനേഷ് കുമാര്‍. 2025ലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി അദ്ദേഹം നിയമിതനാകുന്നത്.
അതിനിടെ, തെരഞ്ഞെടുപ്പ് കമ്മീഷ നില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷറും മറ്റ് രണ്ട് കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു. വാര്‍ത്താകുറിപ്പും പുറത്തിറക്കി.