Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വയനാട് :ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ പൊലീസുകാരന്‍ മോഷ്ടിച്ച സംഭവത്തില്‍ മോഷണമുതലായ പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി.പ്രതി സീനിയര്‍ സിപിഒ സബിത്തുമായുള്ള തെളിവെടുപ്പിലാണ് പാന്‍മസാല ചാക്കുകള്‍ കണ്ടെത്തിയത്.

സ്റ്റേഷനില്‍ നിന്ന് 500 മീറ്ററോളം അകലെയുള്ള പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് കണ്ടെത്തിയത്. കല്‍പ്പറ്റയില്‍ സൂക്ഷിച്ചിരുന്ന പാന്‍മസാല ചാക്കുകള്‍ കേസ് എടുത്തതിന് അടുത്ത ദിവസം പുലര്‍ച്ചെയാണ് ക്വാര്‍ട്ടേഴ്‌സിലെത്തിച്ചെന്ന് പൊലീസ് പറഞ്ഞു.

സബിത്തിന് പുറത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ട്. സബിത്ത് കുറ്റസമ്മതം നടത്തിയെന്നും അന്വേഷണ സംഘം അറിയിച്ചു.

Recent Posts