തിരുവനന്തപുരം: ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കൗമാരക്കാരായ മൂന്നു വിദ്യാര്‍ത്ഥികളെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കി.
രണ്ടു സ്‌കൂളുകളില്‍ പഠിക്കുന്നവരാണെങ്കിലും പെണ്‍കുട്ടിയുടെ പരിചയക്കാരായ ഇവര്‍ പെണ്‍കുട്ടിയെ പുറത്തുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പറയപ്പെടുന്നത്. സ്‌കൂളില്‍ നടന്ന കൗണ്‍സലിംഗില്‍ പെണ്‍കുട്ടിയാണ് അടുത്തിടെ സംഭവം വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസിനെ അറിയിക്കുകയും കേസെടുക്കുകയുമായിരുന്നു.
















