Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2026, 06:20 am IST
inKerala

കൊച്ചി: ശബരിമലയിലെ നെയ്യ് വില്‍പന കൗണ്ടറുകളില്‍ പണം വകമാറ്റിയെന്നാരോപിക്കപ്പെടുന്ന ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസുമാരായ വി. രാജ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിച്ച് ഈ ഉത്തരവ് നല്‍കിയത്. 2025-26 മണ്ഡല-മകരവിളക്ക് കാലയളവില്‍ ‘ആടിയശിഷ്ടം നെയ്യ്’ വില്‍പനയിലുണ്ടായ 17.14 ലക്ഷം രൂപയുടെ നഷ്ടം ക്രിമിനല്‍ ഗൂഢാലോചന മൂലമല്ലെന്നും, മറിച്ച് നെയ്യ് ഉല്‍പാദനം, സംഭരണം, വില്‍പന എന്നിവ കൈകാര്യം ചെയ്യുന്നതിലുണ്ടായ ഗുരുതരമായ അനാസ്ഥ മൂലമാണെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

വ്യക്തിപരമായ ക്രിമിനല്‍ ഉത്തരവാദിത്തം നിശ്ചയിക്കാനാവില്ലെന്ന വിജിലന്‍സ് കണ്ടെത്തല്‍ അംഗീകരിച്ച കോടതി, അതനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. നഷ്ടം നികത്തുന്ന കാര്യം പരിഗണിക്കാനും, പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി വിശദമായ ‘സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍’ (എസ്ഒപി) തയ്യാറാക്കാനും കോടതി ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടു.

ബോര്‍ഡിനുണ്ടായ നഷ്ടം കണക്കിലെടുത്ത്, പ്രവര്‍ത്തനത്തിന്റെ ഓരോ ഘട്ടത്തിലും ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമായി നിര്‍വചിക്കുന്ന വിശദമായ എസ്ഒപി മൂന്നാഴ്ചക്കുള്ളില്‍ തയ്യാറാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. മേല്‍നോട്ടം, സ്റ്റോക്ക് പരിശോധന, കണക്കുകള്‍ സൂക്ഷിക്കല്‍, ഡിജിറ്റല്‍ ട്രാക്കിംഗ്, ഉത്തരവാദിത്തം ഉറപ്പാക്കല്‍ എന്നിവക്കുള്ള സംവിധാനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തണം.

കൂടാതെ, ശബരിമല സന്നിധാനത്തെ ഭരണപരമായ കാര്യക്ഷമതയില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. നെയ്യ് വില്‍പന കൗണ്ടറിലെ 39 ജീവനക്കാരില്‍ 10 പേരും പുതുതായി നിയമിക്കപ്പെട്ടവരാണെന്നും, അതേസമയം മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗം പേരും പ്രൊഫഷണല്‍ മാനേജ്‌മെന്റ് പരിശീലനമില്ലാതെ ദീര്‍ഘകാല സേവനത്തിലൂടെ സ്ഥാനക്കയറ്റം ലഭിച്ചവരാണെന്നും കോടതി നിരീക്ഷിച്ചു. ദിവസവും ഒരു ലക്ഷത്തിലധികം തീര്‍ത്ഥാടകരെ കൈകാര്യം ചെയ്യുന്നതിന് കേവലം പരമ്പരാഗത അനുഭവസമ്പത്ത് പോരാ, പ്രത്യേക വൈദഗ്ധ്യം ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

തിരക്ക് നിയന്ത്രണം, താമസസൗകര്യം, ഭക്ഷണം തയ്യാറാക്കലും വിതരണവും, വഴിപാടുകള്‍, സംഭരണം, ഗതാഗതം, ശുചിത്വം, ആരോഗ്യം, സുരക്ഷ, സാമ്പത്തിക ഭരണം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി തീര്‍ത്ഥാടകരുമായി ബന്ധപ്പെട്ട വിപുലമായ പ്രവര്‍ത്തനങ്ങള്‍ ദേവസ്വം ബോര്‍ഡ് കൈകാര്യം ചെയ്യേണ്ടതുണ്ട്. മതിയായ പ്രൊഫഷണല്‍ വൈദഗ്ധ്യവും ആധുനിക മാനേജ്‌മെന്റ് രീതികളും ഇല്ലാതെ, കേവലം പരമ്പരാഗത ഭരണസംവിധാനങ്ങളിലൂടെ ഇത്രയും വലുതും സങ്കീര്‍ണവുമായ ഒരു സംവിധാനത്തെ ഫലപ്രദമായി കൈകാര്യം ചെയ്യാനാവില്ല. യോഗ്യരായ പ്രൊഫഷണലുകളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനും, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് സ്റ്റഡീസ്, ഐ.ഐ.എം തുടങ്ങിയ സ്ഥാപനങ്ങള്‍ വഴി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ട കോടതി, കേസ് ഒക്ടോ. 23-ലേക്ക് മാറ്റി.

Tags: Kerala High courtആടിയ ശിഷ്ടം നെയ്യ് തിരിമറിSabarimala offerings
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

Kerala

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

Vicharam

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.