കൊച്ചി : സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്തയുടെ ഡയറിയെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. പണം വാങ്ങിയോ, കർത്ത പണം നൽകിയിരുന്നോ എന്ന എന്ന ചോദ്യത്തിനും മറുപടി ഇല്ല. പ്രതികരിക്കാതെ മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറി പോയി.
സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്തയുടെ മാസപ്പടി ഡയറിയിൽ പേരുള്ള വരുടെ പട്ടിക ബിജെപി നേതാവ് ഷോൺ ജോർജ് പുറത്തുവിട്ടിരുന്നു. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോൺ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്.
ഒരുമിച്ചുള്ള കച്ചവടമാണ് നടന്നത്. ഒരു കള്ളനാണയത്തിന്റെ രണ്ട് വശങ്ങളാണ് ഇടതും വലതും എന്നും ഷോൺ ജോർജ് പറഞ്ഞു. ഭയമില്ലെങ്കിൽ സർക്കാർ കേസ് സിബിഐക്ക് കൈമാറണം. താൻ പുറത്തുവിട്ട രേഖ എസ്എഫ്ഐഒ കോടതിയിൽ കൊടുത്ത രേഖയാണെന്നും ഷോൺ ജോർജ് പറഞ്ഞു.
















