
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ദേവസ്വം ബോര്‍ഡിനോട് വിയോജിപ്പില്ലെന്നും എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കിയെന്നും പ്രസിഡന്റ് കെ ജയകുമാര്‍. മുഖ്യമന്ത്രിയെ നേരില്‍ കണ്ടശേഷമാണ് ജയകുമാര്‍ ഇക്കാര്യം അറിയിച്ചത്. ഇത്തവണത്തെ തീര്‍ത്ഥാടനം സര്‍ക്കാരിനും ബോര്‍ഡിനും അഭിമാനകരമാക്കുമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പു കൊടുത്തു.
ദേവസ്വം മന്ത്രി കെ. മുരളീധരനെ കണ്ട് ആശയ കുഴപ്പമുണ്ടെങ്കില്‍ പരിഹരിക്കും. ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ എല്ലാം ആഴ്ചയും മുഖ്യമന്ത്രിയെയും ദേവസ്വം മന്ത്രിയെയും ധരിപ്പിക്കും. ബോര്‍ഡിന് ഒന്നും മറച്ചുവെക്കാനില്ലന്നും ജയകുമാര്‍ പറഞ്ഞു.
ജാഗ്രതയോടെ അടുക്കും ചിട്ടയോടെ ശബരിമല തീര്‍ത്ഥാടന കാലം നടക്കും. അതില്‍ ബുദ്ധിമുട്ടുള്ള ചിലരുണ്ട്. അവരോട് ഒന്നും പറയാനില്ല.
ബോര്‍ഡിനും തനിക്കും വലിയ ആത്മവിശ്വാസമുണ്ട്. ഒന്നും നടന്നില്ല എന്ന് പറയുന്നത് ശരിയല്ല. ബോര്‍ഡ് നിരുത്സാഹപ്പെടില്ലെന്നും ജയകുമാര്‍ പറഞ്ഞു.