അലഹബാദ്: സാന്താക്ലോസ് തൊപ്പികള്‍ ധരിക്കാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി.
‘വി ബസാര്‍’ ജീവനക്കാരെ മേലുദ്യോഗസ്ഥര്‍ ചുവന്ന സാന്താക്ലോസ് തൊപ്പികള്‍ ധരിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന കേസിലാണ് ഈ നിരീക്ഷണം.
‘വി ബസാറി’ ന്റെ ഉന്നത അധികൃതര്‍ സാന്താക്ലോസ് തൊപ്പി ധരിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് വ്യക്തമാണെന്നും ഇത് വ്യത്യസ്ത വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്തെ ജനാധിപത്യ സംവിധാനത്തില്‍ ഇത്തരത്തിലുള്ള നടപടി അനുവദനീയമല്ല. ജോലിസ്ഥലത്തെ സമാധാനപരവും സൗഹാര്‍ദ്ദപരവുമായ അന്തരീക്ഷം ഇത് തകര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
















