ടെഹ്‌റാന്‍: തുടര്‍ച്ചയായ യുദ്ധം രാജ്യത്തിനും ജനങ്ങള്‍ക്കും ഗുരുതരമായ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുമായി മുന്‍ ഇറാന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി. അമേരിക്കയോടും ഇസ്രായേലിനോടും ജാഗ്രതയോടെയുള്ള നയതന്ത്ര സമീപനം സ്വീകരിക്കണമെന്ന് ഇറാന്‍നേതൃത്വത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. സൈനിക സംഘര്‍ഷം രൂക്ഷമാകുമെന്ന ആശങ്കയ്‌ക്കിടയിലാണ് മുന്‍ പ്രസിഡന്റിന്റെ നയതന്ത്ര ആഹ്വാനം.
ഇറാന് യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല. എന്നാല്‍ വിദേശ സൈനിക സമ്മര്‍ദ്ദമോ സമഗ്രമായ യുദ്ധമോ ഇറാന്റെ രാഷ്‌ട്രീയ വ്യവസ്ഥയെ തകര്‍ക്കില്ലെന്ന് ഖതാമി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍, ഇറാനിയന്‍ സമൂഹത്തിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഈ സംവിധാനം വലിയ ഭീഷണി നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അമേരിക്കയെയും സഖ്യകക്ഷികളെയും ചെറുക്കാനുള്ള ദൃഢനിശ്ചയത്തില്‍ തന്നെയാണ് ഇറാനെങ്കിലും സംഘര്‍ഷം എങ്ങനെ അവസാനിക്കണമെന്നതിനെച്ചൊല്ലി രാജ്യത്ത് ഭിന്നതകള്‍ ഉയര്‍ന്നുവരുകയാണ്.
















