
ന്യൂദല്‍ഹി: നടന്‍ കമല്ഹാസന്റെ ഒരു പഴയ വീഡിയോ ഇപ്പോള്‍ വൈറലായി പ്രചരിക്കുകയാണ്. ഇതില്‍ നിര്‍ഭയ കേസിലെ കൂട്ടബലാത്സംഗത്തെക്കുറിച്ചാണ് ഒരു തെലുഗു ടിവി ചാനലിന്റെ വനിതാ റിപ്പോര്‍ട്ടര്‍ ചോദ്യം ചോദിക്കുന്നത്.
കമല്‍ഹാസന്റെ പഴയകാല ഇന്‍റര്‍വ്യൂ:
ഞെട്ടിപ്പിക്കുന്നതാണ് കമല്‍ഹാസന്‍ നല്‍കുന്ന മറുപടി. “ബലാത്സംഗം ചെയ്യുന്നവരെ കുറ്റപ്പെടുത്തരുത്; പകരം, ഇത്തരം ബലാത്സംഗക്കാര്‍ക്ക് പ്രചോദനമായി വർത്തിക്കുന്ന മഹാഭാരതം പോലുള്ള ഹിന്ദു ഇതിഹാസങ്ങളെയാണ് കുറ്റപ്പെടുത്തേണ്ടത്.”- ഇതാണ് കമല്‍ഹാസന്‍ നല്‍കുന്ന മറുപടി.
ഇതിനെതിരെ ശക്തമായി വിമര്‍ശനങ്ങളാണ് ഉയരുന്നത്. “രാവണൻ, ദുര്യോധനൻ, കർണ്ണൻ തുടങ്ങിയ ബലാത്സംഗികളും വികൃതമനസ്കരുമായവർ ഭയാനകമായ അന്ത്യമാണ് നേരിട്ടതെന്ന് മഹാഭാരതവും രാമായണവും പഠിപ്പിക്കുന്നു. ഇത് കമല്‍ഹാസന്‍ മറന്നുപോകുന്നു.” -ഒരാള്‍ പ്രതികരിച്ചതിങ്ങിനെയാണ്.
” തങ്ങളുടെ നീചമായ അജണ്ടകൾക്ക് അനുസൃതമായി വില്ലന്മാരെ വെള്ളപൂശാൻ വേണ്ടി ഈ ഇതിഹാസങ്ങളെ വളച്ചൊടിച്ചത് കമല്‍ഹാസനെപ്പോലെയുള്ള ബുദ്ധിശൂന്യരായ, അധമചിന്താഗതിക്കാരാണ്”- മറ്റൊരാള്‍ പ്രതികരിക്കുന്നു.