കൊച്ചി: മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനങ്ങളെല്ലാം എടുത്തത് സര്‍ക്കാരാണെന്ന് റിപ്പോര്‍ട്ടര്‍ ടി വി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍. എല്ലാം സര്‍ക്കാര്‍ പദ്ധതിയാണ്. സ്‌പോണ്‍സറാകാന്‍ തന്നെ ഇങ്ങോട്ട് സമീപിച്ചതാണെന്ന് ആന്റോ അഗസ്റ്റിന്‍ മൊഴി നല്‍കി.
അര്‍ജന്റീന ടീം വരുമെന്ന് അറിയിച്ചതും സംസ്ഥാന സര്‍ക്കാരാണ്. ജിഎസ്ടി വകുപ്പിന് നല്കിയ മൊഴിയില്‍ ആണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
അന്നത്തെ കായിക മന്ത്രി അബ്ദുറെഹ്മാന്‍ സ്‌പെയിനില്‍ പോയി എഎഫ്എ പ്രതിനിധികളെ കണ്ട് എല്ലാം തീരുമാനിച്ചിരുന്നു. കേരളത്തില്‍ വരാന്‍ അര്‍ജന്റീന സമ്മതിച്ചു എന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. സ്വര്‍ണക്കട ഉടമകളുടെ സംഘടനയാണ് അദ്യം സ്‌പോണ്‍സറാകാന്‍ തയാറായത്. എന്നാല്‍ അവര്‍ക്ക് പണം കണ്ടെത്താന്‍ കഴിയാത്തതിനാലാണ് തന്നെ സര്‍ക്കാര്‍ സമീപിച്ചതെന്നും ആന്റോ മൊഴി നല്‍കി.
ആഗസ്റ്റ് മൂന്നിനാണ് ആന്റോ അഗസ്റ്റിന്‍ മൊഴി നല്‍കിയത്.















