India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

ഇറാനെ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള മോദിയുടെ നിലപാട് ഇന്ത്യയിലെ ഒരു വിഭാഗം മുസ്ലിങ്ങള്‍ക്കിടയില്‍ മോദിയോടുള്ള വെറുപ്പ് ഇല്ലാതാക്കുകയാണ്. അതേ സമയം ഇറാനെ ആക്രമിക്കാനും ഇറാനെ അപഹസിക്കുന്ന പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്ന പാകിസ്ഥാനെ ഇതേ മുസ്ലിങ്ങള്‍ വെറുക്കാന്‍ തുടങ്ങിയിരിക്കുന്നു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി:: ഇറാനെ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള മോദിയുടെ നിലപാട് ഇന്ത്യയിലെ ഒരു വിഭാഗം മുസ്ലിങ്ങള്‍ക്കിടയില്‍ മോദിയോടുള്ള വെറുപ്പ് ഇല്ലാതാക്കുകയാണ്. അതേ സമയം ഇറാനെ ആക്രമിക്കാനും ഇറാനെ അപഹസിക്കുന്ന പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്ന പാകിസ്ഥാനെ ഇതേ മുസ്ലിങ്ങള്‍ വെറുക്കാന്‍ തുടങ്ങിയിരിക്കുന്നു.

കേരളത്തിലെ മുസ്ലിങ്ങള്‍ ഒരു കാലത്ത് പലസ്തീന്‍ വിഷയത്തില്‍ മോദിയെ കടന്നാക്രമിച്ചുവെങ്കിലും ഇറാന്‍ വിഷയത്തിലെ മോദിയുടെ നിലപാട് അവരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നു. അവര്‍ ആരാധിച്ചിരുന്ന പാകിസ്ഥാന്‍ സര്‍ക്കാരിന്റെ അമേരിക്കയ്‌ക്ക് ഒപ്പം നില്‍ക്കുന്ന നിലപാട് കേരളത്തിലെ മുസ്ലിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു. മോദിയ്‌ക്കൊപ്പം നില്‍ക്കണോ അതോ പാകിസ്ഥാനൊപ്പം നില്‍ക്കണോ എന്ന ചോദ്യം അവര്‍ക്കുള്ളില്‍ മുഴങ്ങുന്നുണ്ട്.

ഈയിടെ ന്യൂദല്‍ഹിയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ മോദി ഇറാന്‍ പ്രസിഡന്‍റ് പെസഷ്കിയാന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കുകയും ഉഭയകക്ഷി ചര്‍ച്ച നടത്തുകയും ചെയ്തതും ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് മോദിയോടുള്ള കടുത്ത വിരോധം ഇല്ലാതാക്കി. കാരണം മോദി മുസ്ലിം വിരോധിയല്ല എന്ന ചിന്ത അവര്‍ക്കുള്ളില്‍ പതിയെ ഉയരുകയാണ്.

Recent Posts