Kerala

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിക്കുന്ന വിഡിയോ വൈറലായതോടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിവാദത്തിൽ. ശനിയാഴ്ച ഇൻഡോറിൽ നടന്ന രാഹുൽ ഗാന്ധിയുടെ ‘ഛത്രോം കി ഗൂഞ്ച്’ പരിപാടിയ്‌ക്കിടെയാണ് രാഹുൽ ഗാന്ധിയുമായി വേദി പങ്കിട്ട സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുൽകിത് മണി വിദേശ നേതാക്കളെ മോദി ആലിംഗനം ചെയ്യുന്നത് അനുകരിക്കുന്നത്.

സംഭവത്തിൽ രാഹുലിനെതിരെ വിമർശനവും, പരിഹാസവും ഉയർന്നു കഴിഞ്ഞു . ‘ വേദിയില്‍ ഒരു കോമാളി പോരാ എന്ന് തോന്നിയത് കൊണ്ട് വേറൊന്നിനേം കൂടെ കൊണ്ട് വന്നു. രണ്ടും കൂടെ നിന്ന് മോദിജിയേം അമ്മയേയും പരിഹസിക്കുന്നു….ശരിക്കും ഈ കോമാളികള്‍ എന്താണ് ഉദ്ദേശിക്കുന്നത്.‘ എന്നാണ് ബിജെപി നേതാവ് യുവരാജ് ഗോകുലിന്റെ ഫേസ്ബുക്ക് കുറിപ്പ്.

‘ മോദി ലോക നേതാക്കളെ കെട്ടിപ്പിടിക്കുന്നത് അനുകരിക്കുന്നതാണ് ഇപ്പോള്‍ ഗണ്ഡിജി യുടെ വേദികളിലെ പ്രധാന വിദൂഷകത്വം….നമ്മള്‍ കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഇതൊക്കെ അനുകരിക്കണമായിരിക്കും ‘ എന്ന കുറിപ്പിനൊക്കം നെഹ്രുവിന്റെ ചിത്രവും യുവരാജ് പങ്ക് വച്ചിട്ടുണ്ട്.

Recent Posts