തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് നടത്തിയ പശ്ചാത്തലത്തില്‍ തൊഴില്‍വകുപ്പ് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ ശ്രീലാലിനെ സസ്‌പെന്‍ഡ് ചെയ്തു.കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൂടിയാണ് ശ്രീലാല്‍.
ക്ഷേമനിധി ബോര്‍ഡ് സിഇഒ ആയിരിക്കെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മൊബൈല്‍ ഫോണുകള്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നുവെന്നാണ് പരാതി. യാത്രാബത്തയും മറ്റ് ചെലവുകളും അനധികൃതമായി കൈപ്പറ്റിയതിലും ക്രമക്കേടുണ്ടെന്ന് പരാതിയുണ്ട്.
ഇതുമായി ബന്ധപ്പെട്ട പരിശോധനയില്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി. തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.














