തൃശൂര്‍: പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ എസ് ഐക്കും മൂന്ന് സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സസ്‌പെന്‍ഷന്‍. എസ് ഐ സി എം മഹേഷ്, സി പിഒമാരായ എം യു ഫൈസല്‍, ഇ സി യദുകൃഷണന്‍, പി ഡി നവീന്‍കുമാര്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
ക്രിമിനല്‍ കേസ് പ്രതികളെ പിന്‍തുടരവെ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാത്തതിലാണ് നടപടി. ജൂലായ് 19നാണ് അപകടം നടന്നത്.
തട്ടുക്കടയില്‍ തല്ലുണ്ടാക്കിയ ക്രിമിനല്‍ സംഘത്തെ പിന്‍തുടരുന്നതിനിടെയാണ് പൊലീസ് ജീപ്പിടിച്ച് വരന്തരപ്പിള്ളി സ്വദേശി അഭിഷേകിന് പരിക്കേറ്റത്.ബൈക്കില്‍ നിന്ന് വീണ അഭിഷേകിനെ പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിച്ചില്ല. തൃശൂര്‍ ഡിഐജി ടി നാരായണനാണ് പൊലീസ് ഉദ്യോഗസ്ഥരെ സസ്പന്‍ഡ് ചെയ്തത്.
















