കൊച്ചി : വാടക വീട്ടില്‍ കയറി ഇതരസംസ്ഥാനക്കാരായ യുവതികളെ വിവസ്ത്രരാക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍. ഇതില്‍ 5 പേര്‍ നേരിട്ട് അതിക്രമത്തില്‍ പങ്കെടുത്തവരും ഒരാള്‍ ഗൂഢാലോചനയില്‍ പങ്കെടുത്തയാളുമാണ്. ഒരാളെക്കൂടി പിടികൂടാനുണ്ട്,
പാലാരിവട്ടത്ത് വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അസം, പശ്ചിമ ബംഗാള്‍ സ്വദേശികളായ യുവതികള്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ മാരാകായുധങ്ങളുമായി കയറി പ്രതികള്‍ സ്വര്‍ണവും മൂന്ന് ലക്ഷത്തിലധികം വില വരുന്ന മൊബൈല്‍ ഫോണും 1,20,000 രൂപയും കവര്‍ന്നത്.
പാലാരിവട്ടം സംസ്‌കാര ജംഗ്ഷന് സമീപം ചന്ദ്രമതിയുടെ ഉടമസ്ഥതയിലുള്ള വാടകവീട്ടിലായിരുന്നു സംഭവം. പുലര്‍ച്ചെ അഞ്ചംഗ സംഘം മാരകായുധങ്ങളുമായി എത്തുകയും വീടിന്റെ വാതിലുകള്‍ അകത്തുനിന്ന് പൂട്ടിയശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തി തടഞ്ഞുവച്ച് കവര്‍ച്ച നടത്തുകയുമായിരുന്നു.
അക്രമത്തിനും അധിക്ഷേപത്തിനും യുവതികള്‍ ഇരയായി. മൂന്ന് യുവതികളുടെ വസ്ത്രങ്ങള്‍ ബലമായി അഴിച്ചുമാറ്റുകയും ചെയ്തു. യുവതികള്‍ ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് വീട് വാടകക്കെടുത്തിരുന്നത്.
















