പാലക്കാട് : യാത്രക്കാരിയെ കടന്നുപിടിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ ടിടിഇ മദ്യലഹരിയിലായിരുന്നെന്ന് റെയില്‍വേ പൊലീസ്. നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് അപമര്യാദയായി പെരുമാറിയ കൊല്ലം കടയ്‌ക്കല്‍ സ്വദേശി ഷിജു(47)വാണ് അറസ്റ്റിലായത്. ഭര്‍ത്താവ് യുവതിക്കൊപ്പം ട്രെയിനില്‍ ഉണ്ടായിരുന്നെങ്കിലും രണ്ടിടങ്ങളിലായാണ് ഇവര്‍ക്ക് സീറ്റ് കിട്ടിയത്. ഇതിനിടെ പരിശോധനക്കെത്തിയ ടിടിഇ ഷിജു യുവതിയോട് ചേര്‍ന്നിരുന്നുവെന്നും ശരീരത്തില്‍ കടന്നുപിടിച്ചെന്നുമാണ് പരാതി ഉയര്‍ന്നത്. തൃശ്ശൂരിനു സമീപമായിരുന്നു സംഭവം. യുവതി അറിയിച്ചതനുസരിച്ച് എത്തിയ റെയില്‍വേ പൊലീസ് ടിടിഇയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
















