മലപ്പുറം:വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ലിഫ്റ്റില്‍ കുടുങ്ങിയ ഡയാലിസിസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീകളെ പുറത്തെത്തിച്ചു.നാട്ടുകാരും ആശുപത്രി ജീവനക്കാരും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.
ഡയാലിസിസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന മഞ്ചേരി എളങ്കൂര്‍ സ്വദേശികളായ സ്ത്രീകളാണ് ലിഫ്റ്റില്‍ കുടുങ്ങിയത്.ഇവര്‍ കയറിയ ലിഫ്റ്റ് പെട്ടെന്നാണ് നിന്നുപോയത്.തിരുവാലിയില്‍ നിന്നുള്ള അഗ്‌നിരക്ഷാസേന സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ സ്ത്രീകളെ സുരക്ഷിതമായി പുറത്തെത്തിച്ചു.
സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലെ ലിഫ്റ്റ് സംവിധാനം താത്ക്കാലികമായി നിര്‍ത്തിവച്ചു.
















