കൊച്ചി: സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്തിയ പുസ്തകമാണ് രാമായണമെന്ന് ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍. രാമായണ കോണ്‍ക്ലേവിന്റെ ഉദ്ഘാടന സഭയില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഓരോ സമൂഹത്തിന്റെയും ജീവിത നിലവാരവും ജീവിത മൂല്യങ്ങളും സംസ്‌കൃതിയുടെ പോരാട്ടങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി ഭാരതത്തെ രാമായണം അടയാളപ്പെടുത്തുന്നു. വ്യത്യസ്ത ആശയധാരകള്‍, ഭൗതികമായ ചിന്താധാരകള്‍ എല്ലാം സംയോജിപ്പിക്കുവാനും ഈ മഹത്തായ കൃതിക്കായി. ശ്രീരാമന്‍ ത്യാഗത്തിന്റെയും രാവണന്‍ ഭോഗത്തിന്റെയും പ്രതീകമാണ്. എല്ലാ അര്‍ത്ഥത്തിലും രാഷ്‌ട്ര ജീവിതത്തെ കെട്ടിപ്പെടുക്കാന്‍ രാമായണത്തിനായി. ലോകത്താകെ രാമായണം ചെലുത്തിയ സ്വാധീനം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
















