ഹൈദ്രാബാദ് : തെലങ്കാനയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. ബിആര്‍എസില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് കൂറുമാറിയ എംഎല്‍എയെ തെലങ്കാന ഹൈക്കോടതി അയോഗ്യനാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎല്‍എ ധനം നാഗേന്ദറിനെ
അയോഗ്യനാക്കാന്‍ സ്പീക്കര്‍ വിസമ്മതിച്ചതിനെതിരെ ബിജെപി നേതാവ് അല്ലെറ്റി മഹേശ്വര്‍ റെഡ്ഡിയും ബിആര്‍എസ് എംഎല്‍എ പാഡി കൗശിക് റെഡ്ഡിയുമാണ് ഹര്‍ജി സമര്‍പ്പിച്ചത്.
അയോഗ്യതാ പരാതി തള്ളിയ തെലങ്കാന നിയമസഭാ സ്പീക്കര്‍ ജി പ്രസാദ് കുമാറിന്റെ ഉത്തരവ് കോടതി റദ്ദാക്കി.
















