കൊല്‍ക്കൊത്ത:ബംഗാളില്‍ നന്ദിഗ്രാം നിയമസഭാമണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വിഭാഗം സ്ഥാനാര്‍ത്ഥി സഞ്ചിത പ്രധാന്‍ ദെ മത്സരത്തില്‍ നിന്നും പിന്മാറി. ബംഗാള്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുവേന്ദു അധികാരിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷമായിരുന്നു ഈ പിന്മാറ്റം. ഇത് മമത ബാനര്‍ജിക്ക് മുഖത്തേറ്റ് അടിയായി. മമത ബാനര്‍ജി തന്നെ നന്ദിഗ്രാമില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായ സഞ്ചിത പ്രധാന്റെ പേര് നിര്‍ദേശിച്ച ശേഷം ഏതാനും മണിക്കൂറുകള്‍ക്കകമാണ് ഈ നാടകീയ പിന്‍മാറ്റം.
#WATCH | West Bengal | Mamata Banerjee-led faction candidate from Nandigram Sanchita Pradhan (Dey) has withdrawn her nomination for the Nandigram Assembly constituency by-election.
(Video and pic: West Bengal CMO) https://t.co/trquddnraK pic.twitter.com/32HxXCY62y
— ANI (@ANI) September 18, 2026
സഞ്ചിത പ്രധാന ദെ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ സഞ്ചിത പ്രധാന്‍ ദെ മമത ബാനര്‍ജിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതില്‍ നിന്നും പിന്മാറിയത് മമതയ്‌ക്ക് വലിയ തിരിച്ചടിയായി.
കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചിഹ്നമായ പൂക്കളും പുല്ലും മമതയ്‌ക്ക് നഷ്ടമായിരുന്നു. ഈ ചിഹ്നത്തിന് വേണ്ടി മമതയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ വിഭാഗവും ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ വിമതവിഭാഗവും തമ്മില്‍ തര്‍ക്കം മൂത്തതോടെ ഈ ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിക്കുകയായിരുന്നു.
നന്ദിഗ്രാം നിയമസഭാ മണ്ഡലത്തില്‍ നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജി തൃണമൂല്‍ സഞ്ചിത പ്രധാന്‍ ദെയെ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ നന്ദിഗ്രാമിലെ എംഎല്‍എയും ബംഗാള്‍ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നാടകീയമായി മത്സരത്തില്‍ നിന്നും പിന്‍മാറിയതായി സഞ്ചിത പ്രധാന്‍ ദെ പ്രഖ്യാപിക്കുകയായിരുന്നു.
രണ്ട് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. റെജി നഗറിലും നന്ദിഗ്രാമിലും. രണ്ട് സ്ഥലത്ത് നിന്നും ജയിച്ച സുവേന്ദു അധികാരി നന്ദിഗ്രാം സീറ്റ് ഒഴിഞ്ഞതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മമത ബാനര്‍ജി വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചതിന് പിന്നാലെ നന്ദിഗ്രാമില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്ന സഞ്ചിത പ്രധാന്‍ ദെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറിയത് മമതയ്‌ക്ക് വലിയ തിരിച്ചടിയായി. ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ലെന്നും നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കുമെന്നും മമത പ്രഖ്യാപിച്ചിരിക്കുകയാണ്.
















