പാല : എരുമേലി ഷിബു ഖാന്‍ കൊലക്കേസില്‍ സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. ജോജി ജോണ്‍, നിഖില്‍ അയ്യപ്പന്‍, ഷിബിന്‍ സാം, അമല്‍ രാജ്, ജോബിന്‍ രാജന്‍, കിരണ്‍ എന്നിവരാണ് അറസ്റ്റിലായത്.
ജോജി ജോണ്‍ സിപിഎമ്മിന്റെ മണിമല പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പറാണ്. ബുധനാഴ്ചയാണ് എരുമേലി കറിക്കാട്ടൂര്‍ സ്വദേശി ഷിബു ഖാനെ വീടിന്റെ സമീപത്തെ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ജോജി ജോണും സംഘവും ഷിബുവിന്റെ സുഹൃത്ത് കുഞ്ഞുമോനെയും മര്‍ദിച്ചതായി മണിമല പോലീസ് പറയുന്നു.
















