
ന്യൂദല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു.രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും കാര്യവട്ടത്തേക്ക്.രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഏകദിന ടീമില്‍ ഇടം നേടി. മൂന്നു മത്സര പരമ്പരയിലെ അവസാന കളി 27ന് കാര്യവട്ടത്ത്.
സഞ്ജു സാംസണ്‍ ട്വന്റി20 ടീമിലെ സ്ഥാനം നിലനിര്‍ത്തി. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമില്‍ വൈഭവ് സൂര്യവംശിയും ഇടം പിടിച്ചു. പുതുമുഖ ആള്‍റൗണ്ടര്‍ നമാന്‍ ധീര്‍, പേസര്‍ ഔഖിബ് നബി എന്നിവര്‍ ഏകദിന ടീമിലുണ്ട്. നിതീഷ് കുമാര്‍ റെഡ്ഡിയെ ഏഷ്യന്‍ ഗെയിംസ് ടീമില്‍ നിന്ന് മാറ്റി ഏകദിന പരമ്പരയ്‌ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി. വെറ്ററന്‍ ആള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും ഏകദിന ടീമില്‍ ഉ ഉള്‍പ്പെടുത്തി.
ഇന്ത്യന്‍ ഏകദിന ടീം:
ശുഭ്മാന്‍ ഗില്‍ , രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഋതുരാജ് ഗെയ്‌ക്വാദ്, കെ എല്‍ രാഹുല്‍, ധ്രുവ് ജുറെല്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് , പ്രസീദ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, മുഹമ്മദ് സിറാജ് , ഔഖിബ് നബി, യശസ്വി ജയ്സ്വാള്‍.
ഇന്ത്യന്‍ ടി20 ടീം:
ശ്രേയസ് അയ്യര്‍, അഭിഷേക് ശര്‍മ്മ , വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ , തിലക് വര്‍മ്മ, ശിവം ദുബെ , കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ , വാഷിംഗ്ടണ്‍ സുന്ദര്‍ , രവി ബിഷ്‌ണോയ്, നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ് ദീപ് സിംഗ്, പ്രിന്‍സ് യാദവ്, മായങ്ക് യാദവ്.