തിരുവനന്തപുരം: വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കെഎസ്ഇബി ചെയര്‍മാന്‍ എം. ജി. രാജമാണിക്യം നാളെ മുംബൈയില്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തിന് കൂടുതല്‍ വൈദ്യുതി ആവശ്യപ്പെടുകയാണ് ചര്‍ച്ചയുടെ ലക്ഷ്യം. രണ്ട് കെഎസ്ഇബി ഡയറക്ടര്‍മാര്‍ ഡല്‍ഹിയിലും ചര്‍ച്ചയ്‌ക്കായി എത്തിയിട്ടുണ്ട്.
കനത്ത ചൂടിനൊപ്പം പവര്‍കട്ടും വോള്‍ട്ടേജ് ക്ഷാമവും പതിവായതോടെ സംസ്ഥാന സര്‍ക്കാരിനെതിരെ ജനരോഷം ആളിക്കത്തുകയാണ്. കേന്ദ്ര വിഹിതവും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും ഒപ്പം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഉള്ള വൈദ്യുതി കഴിയും വേഗത്തില്‍ എത്തിച്ച് പ്രതിസന്ധി നേരിടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.
















