
തിരുവനന്തപുരം:ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനെതിരെ തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് കേസെടുത്തു.യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയിലാണ് കേസ്. പോരാളി ഷാജി സാമൂഹ്യ മാധ്യമ പ്രൊഫൈലിനെതിരെയും കേസെടുത്തു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.രമേശ് ചെന്നിത്തലയുടെ അമേരിക്കന്‍ യാത്രയാണ് കേസിനാധാരം. സമൂഹമാധ്യമങ്ങളില്‍ വ്യാജ ആക്ഷേപങ്ങള്‍ പ്രചരിപ്പിച്ച് അവഹേളിക്കാന്‍ ശ്രമിച്ചു എന്നതാണ് കേസിനാധാരമായ സംഭവം.
കെ എസ് അരുണ്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് അടക്കം ഉള്‍പ്പെടുത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തന്റെ യാത്രാചെലവ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നല്ലെന്ന് നേരത്തേ ചെന്നിത്തല പറഞ്ഞിരുന്നു.